ക്ഷേത്ര പൂജാരി തന്തയ്ക്ക് ഭസ്മത്തിൽ കൈവിഷം കൊടുത്ത് വശീകരിച്ച റംലബീഗം..! അദിതിയുടെ കാലനെ തൂക്കി,പൊട്ടിക്കരഞ്ഞ് കോടതി

അദിതി എസ് നമ്പൂതിരിയോട് അച്ഛനും രണ്ടാനമ്മയും ചെയ്ത ക്രൂരതകള്‍ പുറംലോകത്ത് എത്തിയത് കോഴിക്കോട് ആശുപത്രിയുടെ കരുതല്‍. ആരും അറിയാതെ സ്വാഭാവിക മരണമായി മാറുമായിരുന്ന ക്രൂരതയാണ് ഇതോടെ കേസായി മാറിയത്. കോഴിക്കോട്ടെ വിചാരണ കോടതിയും പ്രതികളെ ശിക്ഷിച്ചു. എന്നാല്‍ കൊലക്കുറ്റം ചുമത്തിയില്ല. അതും ഹൈക്കോടതി തിരുത്തുന്നു. ആറുവയസ്സുകാരി അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംലബീഗത്തിനും (ദേവിക അന്തര്‍ജനം) എതിരേ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. രണ്ടു പേര്‍ക്കും ജീവപര്യന്തം ശിക്ഷയും ഹൈക്കോടതി വിധിച്ചു.
അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ് കേസെന്നും രണ്ട് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഇത് ഹൈക്കോടിയുടെ ഡിവിഷന്‍ ബഞ്ച് തള്ളി. എന്നാല്‍ ക്രൂരമായ കൊലയാണ് കുട്ടിയെ സംരക്ഷിക്കേണ്ടവര്‍ നടത്തിയതെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. വിചാരണ കോടതിയില്‍ തെളിഞ്ഞ വകുപ്പുകളിലെ ശിക്ഷ ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍ കൊലക്കുറ്റമായി ഇതിനെ കാണണമെന്ന നിലപാട് എടുത്താണ് ശിക്ഷാ വിധി. ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് അതി നിര്‍ണ്ണായകമാണ്. വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വര്‍ഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതോടെ പ്രതികളുടെ ശിക്ഷ കുറഞ്ഞത് ജീവപര്യന്തമായി മാി. വിചാരണ കോടതിയുടെ ശിക്ഷയില്‍ ഉയര്‍ന്ന ശിക്ഷയിലേക്ക് കാര്യങ്ങളെത്തുന്നത് അത്യപൂര്‍വ്വമാണ്. പ്രോസിക്യൂഷനായി ടി.വി. നീമ ഹാജരായി. പാലക്കാട് ക്ഷേത്രത്തിലെ പൂജാരിയാണ് താനെന്നും അപസ്മാര രോഗിയാണെന്നും കോടതിയെ ഒന്നാം പ്രതി അറിയിച്ചു. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു രണ്ടാം പ്രതിയുടെ നിലപാട്. ഈ രണ്ട് വാദവും കേട്ട ശേഷമാണ് ഹൈക്കോടതി വിധി പറഞ്ഞത്. Also Read - അടിമാലിക്ക് സമീപം കൂമ്പന്‍ പാറയിലെ ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍ പെട്ടത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങളെടുക്കാന്‍... കൊലക്കുറ്റത്തിനുള്ള ശിക്ഷ വിധിക്കുകയാണ് ഹൈക്കോടതി. 2013 ഏപ്രില്‍ 29-നാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. വിചാരണ കോടതയില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വന്‍ വീഴ്ച്ചയാണ് കേസിനെ കൂടുതല്‍ ദുര്‍ബലമാക്കിയത്. ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ കഥ മാറി. എല്ലാം കോടതിയ്ക്ക് മുന്നിലെത്തി. കോഴിക്കോട് ഈസ്റ്റ്ഹില്‍ ബി.ഇ.എം. യു.പി.സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന അദിതി എസ്.നമ്പൂതിരി മര്‍ദനമേറ്റ് മരിക്കുകയായിരുന്നു. അച്ഛനും രണ്ടാനമ്മയും ക്രൂരമായി മര്‍ദിച്ചും പൊള്ളലേല്‍പ്പിച്ചും കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിധി വരും മുമ്പ് പ്രതികള്‍ പല സമയങ്ങളിലായി 11 മാസത്തോളം ജയില്‍ ശിക്ഷയനുഭവിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട വകുപ്പുകള്‍ പ്രകാരം ജാമ്യം ലഭിക്കാനും സാധ്യതയുണ്ടെന്ന് വിചാരണ കോടതി വിധി വന്നപ്പോള്‍ തന്നെ വിലയിരുത്തല്‍ എത്തിയിരുന്നു. മര്‍ദനമാണ് മരണത്തിന് കാരണമായതെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിചാരണ കോടതി നിരീക്ഷിച്ചിരുന്നു.
അച്ഛനും രണ്ടാനമ്മയും കാലങ്ങളോളം പീഡിപ്പിച്ചും മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും അവസാനം മരണത്തിനു കീഴടങ്ങിയ ആറുവയസ്സുകാരിയാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി തട്ടേക്കാട് ഇല്ലത്തെ അദിതി. എസ്. നമ്പൂതിരി. അച്ഛന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രണ്ടാനമ്മ റംല ബീഗത്തിന്റെയും കാലങ്ങളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവില്‍ 2013 ഏപ്രില്‍ 29നാണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അദിതി മരണത്തിനു കീഴടങ്ങിയത്. ആഴ്ചകളോളം പട്ടിണിക്കിടുകയും സ്വന്തം അച്ഛന്റെ തൊഴിയേറ്റ് പല്ലു മുഴുവന്‍ ഇളകിപ്പോവുകയും രണ്ടാനമ്മ അരയ്ക്കു കീഴെ ചൂടുവെള്ളത്തില്‍ മുക്കി പൊള്ളിക്കുകയും ചെയ്ത ആ കുരുന്ന് ആശുപത്രിയില്‍ എത്തും മുന്നേ മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ചതായും നഖം കൊണ്ട് ദേഹം മുഴുവന്‍ മുറിവേല്‍പ്പിച്ചതായും ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ പൊള്ളിച്ചതായും പറയുന്നു.
ഡോക്ടര്‍മാര്‍ പോലും അദിതിയുടെ പോസ്റ്റുമോര്‍ട്ട സമയത്ത് പൊട്ടിക്കരഞ്ഞുപോയി എന്ന് വാര്‍ത്തകളെത്തി.. ആ കുഞ്ഞു ആമാശയത്തില്‍ ഒരാഴ്ച മുന്നേ കഴിച്ച മാങ്ങയുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് കണ്ണുനനഞ്ഞു കൊണ്ടാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സ്വന്തം അച്ഛനും രണ്ടാനമ്മയും പട്ടിണിക്കിട്ടപ്പോള്‍ സഹോദരന്‍ അടുത്ത പറമ്പിലെ മാവിന്‍ ചുവട്ടില്‍ നിന്നും പെറുക്കി നല്‍കിയ ഒരു മാങ്ങ മാത്രമായിരുന്നു ആ കുഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ കഴിച്ചതെന്നത് ക്രൂരതയുടെ ആഴം കൂട്ടി. ആ ഇളം കഴുത്തു ഞെരിച്ചും പല്ല് അടിച്ചു കൊഴിച്ചും ദേഹമാസകലം പൊള്ളിച്ചും നഖംകൊണ്ട് മുറിവേല്‍പ്പിച്ചും ശകാരിച്ചും അസഭ്യം പറഞ്ഞു പട്ടിണിക്കിട്ടും അവര്‍ ആ കുരുന്നിന്റെ ജീവനെടുക്കുകയായിരുന്നു.
പട്ടിണിക്കിട്ട് അവശയായ അതിദിയെ അരയ്ക്കുതാഴെ സാരമായി പൊള്ളിയ നിലയില്‍ നഗരത്തിലെ സ്വകാര്യആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണപ്പെട്ടതിനാല്‍ പ്രതികള്‍ മൃതദേഹം കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഇടപെട്ട് മെഡിക്കല്‍ കോളജിലെത്തെിച്ചു. തുടര്‍ന്നാണ് ക്രൂരമായ പീഡനകഥ പുറത്തായത്. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ കഴുത്ത് പിരിച്ചു ഞെരിച്ചതായും, നഖംകൊണ്ട് മുറിവേല്‍പ്പിച്ചതായും, ചൂടുവെള്ളത്തില്‍ കൈകാലുകള്‍ താഴ്ത്തിയതായും, അരയ്ക്കു താഴെ ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചതായും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























