Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വായ്പാ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറ്റ്‌ലസ് ജ്വല്ലറിയില്‍ ഇഡി റെയ്ഡ്; 26.59 കോടിയുടെ സ്വത്തുവകകള്‍ പിടിച്ചെടുത്തു

25 JANUARY 2022 10:15 PM IST
മലയാളി വാര്‍ത്ത

സൗത്ത് ഇന്ത്യന്‍ ബാങ്കിനെ കബളിപ്പിച്ച് വായ്പാ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറ്റ്‌ലസ് ജ്വല്ലറിയില്‍ നടത്തിയ റെയ്ഡില്‍ 26.59 കോടിയുടെ സ്വത്തുവകകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജ്വല്ലറിയുടെ മുംബൈ, ബംഗളൂരു, ന്യൂഡല്‍ഹി ഓഫിസുകളിലും ബാങ്ക് ലോക്കറുകളിലുമാണ് റെയ്ഡ് നടത്തിയത്. സ്ഥിര നിക്ഷേപം, സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

സൗത്ത് ഇന്ത്യന്‍ ബാങ്കിനെ കബളിപ്പിച്ച് വായ്പ നേടിയതിന് തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലെടുത്ത പണം തട്ടിപ്പു കേസിലാണ് ഇഡി നടപടി. അറ്റ്‌ലസ് ജ്വല്ലേഴ്‌സ്, അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന എംഎം രാമചന്ദ്രന്‍, ഭാര്യ ഇന്ദിര രാമചന്ദ്രന്‍ എന്നിവരാണ് പ്രതികള്‍.
വ്യാജ രേഖകള്‍ ചമച്ച് ബാങ്കിന്റെ റൗണ്ട് സൗത്ത് ശാഖയില്‍നിന്ന് ഇവര്‍ 242.40 കോടിയുടെ വായ്പ സംഘടിപ്പിച്ചതായി ഇഡി പറയുന്നു. 2013 മാര്‍ച്ച് 21 മുതല്‍ 2018 സെപ്റ്റംബര്‍ 26 വരെയുള്ള കാലയളവിലാണിത്. വായ്പ ഇവര്‍ തിരിച്ചടച്ചില്ല. രാമചന്ദ്രന്‍ അറ്റ്‌ലസ് ജ്വല്ലറിയില്‍ നൂറു കോടിയുടെ നിക്ഷേപം നടത്തിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്.
നേരത്തെ യുഎഇയില്‍ വായ്പയെടുത്ത് തിരിച്ചടവില്‍ മുടക്കം വരുത്തിയ കേസില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലില്‍ കിടന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും പ്രവാസി വ്യവസായികളുടെയും ഇടപെടലിനെത്തുടര്‍ന്നാണ് ജയില്‍ മോചനം സാധ്യമായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (17 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (33 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (7 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

Malayali Vartha Recommends