പദ്മശ്രീയില്‍ മലയാളി തിളക്കം; പി. നാരായണക്കുറുപ്പ്, ശങ്കരനാരായണന്‍ മേനോന്‍ ചുണ്ടയില്‍ , ശോശാമ്മ ഐപ്പ്, കെ.വി. റാബിയ എന്നിവർക്ക് പത്മശ്രീ

പദ്മശ്രീയില്‍ മലയാളി തിളക്കം. നാല് മലയാളികള്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. പി. നാരായണക്കുറുപ്പ് (സാഹിത്യംവിദ്യാഭ്യാസം), ശങ്കരനാരായണന്‍ മേനോന്‍ ചുണ്ടയില്‍ (കായികം), ശോശാമ്മ ഐപ്പ് (മൃഗ സംരക്ഷണം), കെ.വി. റാബിയ (സാമൂഹ്യസേവനം) എന്നിവരാണ് പത്മശ്രീ നേടിയ മലയാളികള്‍.
ഹെലികോപ്ടര്‍ അപകടത്തില്‍ വീരമൃത്യുവരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങ്, സാഹിത്യകാരന്‍ രാധേശ്യാം ഖേംക (മരണാനന്തര ബഹുമതി), പ്രഭാ ആത്ര എന്നിവര്‍ക്ക് പദ്മവിഭൂഷണ്‍ നല്‍കും. പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് 17 പേരും പദ്മശ്രീ പുരസ്‌കാരത്തിന് 107 പേരും അര്‍ഹരായി.
മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചി ത്ര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ സത്യനാരായണ നാദെല്ല, സുന്ദരന്‍ പിച്ചെ, സൈറസ് പൂനെവാലെ, പ്രതിഭ റേ, സ്വാമി സച്ചിദാനന്ദ്, വസിഷ്ഠ് ത്രിപദി, എന്‍. ചന്ദ്രശേഖരന്‍, വിക്ടര്‍ ബാനര്‍ജി, മധുര്‍ ജഫ്രി, ദേവേന്ദ്ര ജഹാരിയ, റാഷിദ് ഖാന്‍, രാജീവ് മെഹര്‍ഷി, എന്നിവര്‍ പദ്മഭൂഷണ് തെരഞ്ഞെടുക്കപ്പെട്ടു. ഗുര്‍മീത് ബാവ, സഞ്ജയ് രാജാറാം എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും പദ്മഭൂഷണ്‍ നല്‍കും.
128 പേരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. ഇതില്‍ 13 പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കുന്നത്. 10 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും 34 പേര്‍ വനിതകളുമാണ്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
https://www.facebook.com/Malayalivartha

























