Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിപിന്‍ റാവത്തിനും കല്യാണ്‍സിങ്ങിനും പത്മവിഭൂഷന്‍; മൈക്രോസോഫാറ്റ് സിഇഒ സത്യ നാദെല്ലയ്ക്കും ഗൂഗിളിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചെക്കും പത്മഭൂഷന്‍; വാക്‌സിന്‍ നിര്‍മാതാക്കളായ കൃഷ്ണ ഇള, സചിത്ര ഇള, സൈറസ് പൂനവാല എന്നിവരും പത്മ പുരസ്‌കാര പട്ടികയിൽ

25 JANUARY 2022 11:17 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ വര്‍ഷം നീലഗിരി കുന്നുകളില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും വാക്‌സിന്‍ നിര്‍മാതാക്കളായ കൃഷ്ണ ഇള, സചിത്ര ഇള, സൈറസ് പൂനവാല എന്നിവര്‍ക്കും പത്മ പുരസ്‌കാരങ്ങള്‍.

പ്രതിപക്ഷ നേതാക്കളായ ഗുലാം നബി ആസാദ്, ബുദ്ധദേബ് ഭട്ടാചാര്‍ജി, ഇന്ത്യന്‍ വംശജരും സിലിക്കോണ്‍ വാലിയിലെ പ്രമുഖരുമായ നത്യ നാദെല്ല, സുന്ദര്‍ പിച്ചെ എന്നിവരും പുരസ്‌കാരപ്പട്ടികയിലുണ്ട്. 73ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷനാണ് ജനറല്‍ റാവത്ത് അര്‍ഹനായിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങും പുരസ്‌കാരജേതാവായി.


കോണ്‍ഗ്രസ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്, സിപിഎം നേതാവും ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാര്‍ചാര്‍ജി എന്നിവര്‍ ഏറ്റവും വലിയ മൂന്നാമത്തെ പുരസ്‌കാരമായ പത്മ ഭൂഷന് അര്‍ഹരായി. ഭാരത് ബയോടെക് പ്രമോട്ടര്‍മാരായ കൃഷ്ണ ഇള, സുചിത്ര ഇള, സിറം ഇന്‍സ്റ്റിറ്റിയൂട്ടിലെ പൂനെവാല എന്നിവര്‍ക്ക് പത്മഭൂഷന്‍ ലഭിക്കും. ഈ മൂന്നു പേരും കൊവാക്‌സിനും കൊവിഷീല്‍ഡും നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

മൈക്രോസോഫാറ്റ് സിഇഒ സത്യ നാദെല്ലയ്ക്കും ഗൂഗിളിന്റെ സുന്ദര്‍ പിച്ചെക്കും പത്മഭൂഷന്‍ ലഭിക്കും. സോനു നിഗം, നീരജ് ചോപ്ര, ജാമിഅ മില്ലിയ ഇസ് ലാമിയ വൈസ് ചാന്‍സ്‌ലര്‍ നജ്മ അഖ്തര്‍ എന്നിവര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം. പത്മ പുരസ്‌കാരം 130ഓളം പേര്‍ക്കാണ് ലഭിച്ചത്. അതില്‍ 4 പത്മവിഭൂഷന്‍, 17 പത്മഭൂഷന്‍, 107 പത്മശ്രീ പുരസ്‌കാരങ്ങളുണ്ട്. ജേതാക്കളില്‍ 34 പേര്‍ വനിതകളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (17 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (33 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (7 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

Malayali Vartha Recommends