Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെ മൂന്നു ദിവസം ചോദ്യം ചെയ്തപ്പോൾ ക്രൈംബ്രാഞ്ചിൻ്റെ മനസിലെന്ത്? അന്വേഷണം പുകയുന്നു, അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ വീണ്ടും അത് സംഭവിക്കും; പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചെയ്യാൻ ഹൈക്കോടതിയുടെ അനുമതിക്കായി ക്രൈംബ്രാഞ്ച്

26 JANUARY 2022 11:01 AM IST
മലയാളി വാര്‍ത്ത

ദിലീപിനെ മൂന്നു ദിവസം ചോദ്യം ചെയ്തപ്പോൾ ക്രൈംബ്രാഞ്ചിൻ്റെ മനസിലെന്ത്? ദിലീപിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാനുള്ള സംഗതികൾ ക്രൈംബ്രാഞ്ചിന് ലഭിച്ചെന്നാണ് വിവരം. നാളെ ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ പോലീസുദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഫോൺ ഒളിപ്പിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹൈക്കോടതിയെ അറിയിക്കും. ദിലീപിനെതിരെ കുരുക്ക് മുറുക്കാൻ കഴിഞ്ഞു എന്ന വിശ്വാസമാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിനുള്ളത്.

ക്രൈംബ്രാഞ്ച് എസ്പിയെയും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച ശേഷമാണ് എസ്.ശ്രീജിത്ത് ചൊവ്വാഴ്ച രാത്രി വൈകി കളമശേരിയിലെ ഓഫീസിൽ നിന്നും മടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി അന്വേഷണസംഘം ഹൈക്കോടതിയുടെ അനുമതി തേടും. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിൻമേൽ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.

ഗൂഡാലോചനയിൽ കേസ് എടുത്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയോടെ ഹാജരാക്കാൻ നിർദ്ദേശം നൽകി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപ് ക്രൈം ബ്രാ‌ഞ്ചിന് മുന്നിൽ ഫോണുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ദിലീപ്, സഹോദരൻ അനൂപ്, അപ്പു അടക്കം മൂന്ന് പ്രതികൾക്കാണ് ക്രൈം ബ്രാ‌ഞ്ച് നോട്ടീസ് നൽകിയത്.
ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഗൂഡാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിക്കുമായിരുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈം ബ്രാ‌ഞ്ച് വിലയിരുത്തൽ. ഈ ഫോണുകളുടെയെല്ലാം വിശദാംശങ്ങൾ ക്രൈം ബ്രാഞ്ചിൻ്റെ പക്കലുണ്ട്.

പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോൺ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരായതും പുതിയ ഫോണുകളുമായാണ്. ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായത് ഇന്നലെയാണ്. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തുകയും വധഭീഷണിമുഴക്കുകയും ചെയ്തെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അന്വേഷണത്തോട് പൂർണമായി സഹകരിക്കാമെന്നും എവിടെവേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും പ്രതികൾ നിലപാടെടുത്തു. എന്നാൽ, അഞ്ച് ദിവസമെങ്കിലും ദിലീപടക്കമുളളവരുടെ കസ്റ്റഡിയിൽ വേണമെന്നും അല്ലെങ്കിൽ അന്വേഷണവുമായി മുന്നോട്ട് പോയിട്ട് അർഥമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. ഒടുവിൽ ഞായർ തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു. ഈ സമയപരിധിയാണ് ഇന്നലെ അവസാനിച്ചത്.

 

പോലീസിനെ സംബന്ധിച്ചടത്തോളം കേസിൽ ജയിക്കുക എന്നത് നിർണായകമാണ്. ഫ്രാങ്കോ മുളക്കലിനെ കോടതി വെറുതെ വിട്ട കേസിൽ സർക്കാരാണ് ഇപ്പോൾ പ്രതിസ്ഥാനത്തുള്ളത്. പ്രോസിക്യൂഷനെതിരെയാണ് കാര്യങ്ങൾ തിരിഞ്ഞത്. ദിലീപ് കേസിലും ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്ന് വിശ്വാസം ശ്രീജിത്തിനുണ്ട്. അതു കൊണ്ടു തന്നെ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.

നടിയെ ആക്രമിച്ച കേസിൽ രക്ഷപ്പെടാ തള്ളി വഴികൾ ദിലീപ് ഒരുക്കുന്നതിനിടയിലാണ് ബാലചന്ദ്രകുമാർ അവതരിച്ചത്. ഇതാണ് ദിലീപിന് വിനയായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (13 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (27 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (40 minutes ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (47 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (2 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (2 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (3 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (3 hours ago)

Malayali Vartha Recommends