Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ഇന്ത്യയെന്ന ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ സത്ത കുടികൊള്ളുന്ന നമ്മുടെ ഭരണഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് 73 വർഷം; അതിവിശാലമായ ഈ ഭൂപ്രദേശത്തിലെ അന്തേവാസികളെ ഒരു മാലയിലെന്നപോൽ കോർത്തിട്ട പട്ടുനൂലാണ് ഭരണഘടന; അതിൻ്റെ അന്തഃസത്തയെ തകർക്കാൻ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയിൽ വേരുകളാഴ്ത്തി വളരുന്ന വർഗീയ രാഷ്ട്രീയം ഇന്നു നടത്തിവരുന്നത്; ആരോപണവുമായി പിണറായി വിജയൻ

26 JANUARY 2022 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂർ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും....തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30 ഇടയ്ക്കാണു കൊടിയേറ്റം....26 ന് പൂരം

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി

വാക്കുതർക്കത്തിനൊടുവിൽ കൊലപാതകം... വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂ‌ൾസ്

ചൂടുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ നേരിടാൻ എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ... കേരളത്തിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്...

തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരള ജനത ഒറ്റക്കെട്ടായി നിൽക്കുമെന്ന് പൂർണ്ണവിശ്വാസമുണ്ട്. എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളയാനും വ്യാജ പ്രചാരകർക്കും സങ്കുചിത താൽപര്യക്കാർക്കും അർഹിക്കുന്ന മറുപടി നൽകാനുമുള്ള ആർജവം കേരളത്തിലെ ജനങ്ങൾക്കുണ്ട്. റിപ്പബ്ലിക്ക് ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ത്യയെന്ന ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻ്റെ സത്ത കുടികൊള്ളുന്ന നമ്മുടെ ഭരണഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് 73 വർഷം. ഡോ. ബി.ആർ അംബേദ്കർ അഭിപ്രായപ്പെട്ടതു പോലെ: "ഭരണഘടന കേവലം ഒരു നിയമ പുസ്തകമല്ല. ജീവിതത്തിൻ്റെ ചാലകശക്തിയാണ്. അതിൽ തുടിക്കുന്നത് ഒരു കാലഘട്ടത്തിൻ്റെ ആത്മാവാണ്".

മറ്റൊരു രാജ്യത്തും കാണാനാകാത്ത വിധം വിപുലമായ സാംസ്കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ മൂർത്തവൽക്കരിക്കുന്നത് ഭരണഘടനയാണ്. അതിവിശാലമായ ഈ ഭൂപ്രദേശത്തിലെ അന്തേവാസികളെ ഒരു മാലയിലെന്നപോൽ കോർത്തിട്ട പട്ടുനൂലാണ് ഭരണഘടന. അതിൻ്റെ അന്തഃസത്തയെ തകർക്കാൻ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയിൽ വേരുകളാഴ്ത്തി വളരുന്ന വർഗീയ രാഷ്ട്രീയം ഇന്നു നടത്തിവരുന്നത്.

ഫെഡറലിസത്തെ ദുർബലപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവരാൻ നോക്കുകയാണ്. മതേതരത്വത്തിൽ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തെ തകർത്ത്, അതിനെ ഭൂരിപക്ഷമതത്തിൽ ചേർത്തു വയ്ക്കുകയാണ്. ജനാധിപത്യത്തിൻ്റെ അർത്ഥം തന്നെ പതുക്കെ ചോർത്തുകയാണ്. ഈ വിപത്തുകൾക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടം ജനാധിപത്യവിശ്വാസികളിൽ നിന്നും കരുത്തോടെ ഉയർന്നു വരേണ്ടതുണ്ട്.

ഭരണഘടനയുടെ അന്ത:സത്ത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതങ്ങളിൽ നിന്നും മുക്തി നേടി നമ്മുടെ സംസ്ഥാനം പുരോഗതിയുടെ പാതയിൽ കൂടുതൽ വേഗത്തിൽ കുതിക്കേണ്ട ഈ ഘട്ടത്തിൽ അത്തരത്തിലുള്ള ഐക്യമനോഭാവം കൂടുതൽ പ്രസക്തമാവുകയാണ്. നാടിൻ്റെ പുരോഗതിക്കായി കൈകോർത്തു നിൽക്കേണ്ട സമയമാണിത്.

ആ ഐക്യത്തിനും പുരോഗതിയുടെ പാതയ്ക്കും തുരങ്കം വയ്ക്കുന്ന വിധ്വംസക ശക്തികളെ തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരള ജനത ഒറ്റക്കെട്ടായി നിൽക്കുമെന്ന് പൂർണ്ണവിശ്വാസമുണ്ട്. എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളയാനും വ്യാജ പ്രചാരകർക്കും സങ്കുചിത താൽപര്യക്കാർക്കും അർഹിക്കുന്ന മറുപടി നൽകാനുമുള്ള ആർജവം കേരളത്തിലെ ജനങ്ങൾക്കുണ്ട്.

വികസനത്തിൻ്റെ ഗുണഫലങ്ങൾ എല്ലാവരിലും എത്തുമെന്നുറപ്പാക്കേണ്ടതുണ്ട്. അതിനാൽ സാമൂഹിക ഉച്ചനീചത്വങ്ങൾക്ക് അന്ത്യം കുറിക്കാൻ പറ്റാത്ത കാലത്തോളം രാജ്യത്തിൻ്റെ ഭരണഘടന അതിൻ്റെ പൂർണ്ണ അർഥത്തിൽ പ്രായോഗികവൽക്കരിക്കപ്പെടുകയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കി സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും കളിയാടുന്ന ഇന്ത്യയ്ക്കായി കൈകോർത്തു മുന്നേറാം. ഏവർക്കും ഹൃദയപൂർവ്വം റിപ്പബ്ലിക് ദിന ആശംസകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും....തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30 ഇടയ്ക്കാണു കൊടിയേറ്റം....26 ന് പൂരം  (1 hour ago)

വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി  (1 hour ago)

വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

കണ്ണീരടക്കാനാവാതെ.... ജുബൈലിലെ മലയാളി ബിസിനസുകാരൻ നാട്ടിലെത്തി ദിവസങ്ങൾക്കകം മരിച്ചു... വിധി തട്ടിയെടുത്തത് ഭാര്യയുടെ മരണത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ  (2 hours ago)

തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂ‌ൾസ്  (2 hours ago)

ചൂടുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ നേരിടാൻ എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ... കേരളത്തിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്...  (3 hours ago)

വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക സൂചന....‌  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഇനി സ്മൃതിക്ക് സ്വന്തം  (4 hours ago)

മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...  (4 hours ago)

അഫ്‌ഗാനിസ്ഥാനെ പിടിച്ചു കുലുക്കി ഒന്നിനു പുറകെ ഒന്നായി രണ്ട് ഭൂകമ്പങ്ങൾ...  (4 hours ago)

മികച്ച ബാസ്ക്കറ്റ് ബോൾ താരങ്ങളിലൊരാളും ബ്രസീൽ ഇതിഹാസവുമായ ഓസ്‌കാര്‍ ഷ്മിഡ് അന്തരിച്ചു  (4 hours ago)

ശുഭ്മാൻ ഗിൽ നയിച്ച ഗുജറാത്ത് ടൈറ്റൻസ്, 5 വിക്കറ്റിന് കൊൽക്കത്തയെ തോൽപ്പിച്ചു  (5 hours ago)

പാൽവില ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കണമെന്ന് ശുപാർശയ്ക്ക് അം​ഗീകാരം തേടി മിൽമ ചെയർമാൻ മന്ത്രിയെ കാണും  (5 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ പോരാട്ടം... ഇന്ത്യൻ വനിതകൾക്ക് പരാജയം  (5 hours ago)

Malayali Vartha Recommends