Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഐപിഎൽ .... ശുഭ്മാൻ ഗിൽ നയിച്ച ഗുജറാത്ത് ടൈറ്റൻസ്, 5 വിക്കറ്റിന് കൊൽക്കത്തയെ തോൽപ്പിച്ചു

18 APRIL 2026 09:59 AM IST
മലയാളി വാര്‍ത്ത

ഐപിഎൽ സീസണിൽ ആദ്യ ജയം തേടിയിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഇത്തവണയും നിരാശ. ശുഭ്മാൻ ഗിൽ നയിച്ച ഗുജറാത്ത് ടൈറ്റൻസ്, 5 വിക്കറ്റിന് കൊൽക്കത്തയെ തോൽപ്പിച്ചു.

കൊൽക്കത്ത മുന്നോട്ടുവച്ച 181 റൺസിൻറെ വിജയലക്ഷ്യം 2 പന്ത് ബാക്കിനിൽക്കെയാണ് ഗുജറാത്ത് മറികടന്നത്. ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത കൊൽക്കത്ത ആദ്യ ഓവറിൽ തന്നെ ഞെട്ടി. നാലാം പന്തിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനയെ മുഹമ്മദ് സിറാജ് പുറത്താക്കി. ഒരു റൺ പോലും നേടാനാവാതെ നായകൻ്റെ മടക്കം. തൊട്ടടുത്ത ഓവറിൽ അംഗ്കൃഷ് രഘുവംശിയെ പുറത്താക്കിയ കാഗിസോ റബാഡ കൊൽക്കത്ത ആരാധകരെ വീണ്ടും ഞെട്ടിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ ഒപ്പണർ ടിം സെയ്ഫർട്ടും പുറത്തായി. ഒരിക്കൽകൂടി ടോപ് ഓർഡർ തകരുന്നുവെന്ന് കരുതിയപ്പോഴാണ് ഓസീസ് താരം കാമറൂൺ ഗ്രീൻ കൊൽക്കത്തയുടെ ഇന്നിംഗ്സിന് ജീവൻ നൽകുന്നത്. റോവ്മാൻ പവലിനെയും അനുകുൽ റോയിയെയും കൂട്ട് പിടിച്ച് റൺ ഉയർത്തി. 55 പന്തിൽ 79 റൺസെടുത്ത കാമറൂൺ ഗ്രീനാണ് 180 എന്ന പൊരുതാവുന്ന സ്കോറിലേക്ക്കൊൽക്കത്തയെ എത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ശുഭ്മാൻ ഗില്ലും സായ് സുദർശനും ചേർന്ന് നൽകിയത് മികച്ച തുടക്കമാണ്.

22 റൺസെടുത്ത് സായ് സുദർശൻ പുറത്തായെങ്കിലും ബട്‌ലറെ കൂട്ടുപിടിച്ച് ഗിൽ ഇന്നിംഗ്സ് നയിക്കുകയായിരുന്നു. 50 പന്തിൽ 86 റൺസാണ് ഗിൽ നേടിയത്. രണ്ട് പന്ത് ശേഷിക്കെ ഗുജറാത്ത് ജയത്തിലെത്തുകയും ചെയ്തു.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (3 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (3 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (3 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (3 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (3 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (4 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (4 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (4 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (4 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (4 hours ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (4 hours ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (4 hours ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (4 hours ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (4 hours ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (4 hours ago)

Malayali Vartha Recommends