കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു
കളശ്ശേരിയില്‍ പെരിയാറിന്റെ കൈവഴിയായ മുട്ടാര്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കളമശേരി വട്ടേക്കുന്നം പാറപ്പുറത്തു വീട്ടില്‍ നിസാറിന്റെ മകന് മുഹമ്മദ് സഹല്‍ (15) ആണ് മുങ്ങി മരിച്ചത്.
ഇടപ്പള്ളി അല്അമീന് പബ്ലിക് സ്കൂളില്‍ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ പകല്‍ 12 ഓടെ പുഴയില്‍ നീന്തുന്നതിനിടെ സഹല്‍ മുങ്ങിപ്പോകുകയായിരുന്നു.
ഏലൂരില്‍ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് ചെളിയില്‍ താഴ്ന്ന സഹലിനെ മുങ്ങിയെടുത്തത്. മൃതദേഹം എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha