പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി ക്രൈംബ്രാഞ്ച്; ബുധനാഴ്ച്ച വരെ കാത്തിരിക്കില്ല; എത്രയും വേഗം ചോദ്യം ചെയ്യാൻ കിട്ടിയില്ലെങ്കിൽ സംഭവിക്കുന്നത് മറ്റൊന്ന്; ശരവേഗത്തിൽ കോടതിയിലേക്ക്; കേസ് ഇന്ന് ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലീപിൻറെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള കാര്യത്തിൽ തീരുമാനമെടുക്കുന്ന വിധി കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. എന്നാൽ അന്ന് പറ്റില്ല ഉടനെ തന്നെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ പരാതി നൽകിയിരിക്കുകയാണ്.
കോടതി ഈ വിധി പറഞ്ഞപ്പോൾ പ്രോസിക്യൂഷൻ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല . പക്ഷെ ഇപ്പോള്‍ ഇതാ പ്രത്യേക ഹര്‍ജി നല്‍കുവാൻ തയ്യാറെടുക്കുകയാണ്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ അപ്രതീക്ഷിത നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.
വധ ഭീഷണിക്കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ജാമ്യഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യത്തിൽ അടിയുറച്ചുള്ള നീക്കങ്ങൾ നടത്താനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍ . ഈ ആവശ്യവുമായി ഹൈക്കോടതിയിലേക്ക് മിന്നൽ വേഗത്തിൽ കുതിക്കുകയാണ് അവർ. ജാമ്യഹര്‍ജി പരിഗണിക്കാനിരുന്നത് അടുത്ത ബുധനാഴ്ചയായിരുന്നു. പക്ഷേ അതിനു മുന്നേ ഈ ആവശ്യം അടിയന്തിരമായി പരിഗണിക്കമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.
പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടുക എന്നാവശ്യത്തോടെയാണ് ഹര്‍ജി നൽകിയിരിക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക ഹര്‍ജി ഇന്ന് സമര്‍പ്പിക്കുകയാണ്. കേസ് ഇന്ന് ഉച്ചയ്ക്ക് 1.45ന് പരിഗണിക്കുമെന്നാണ് കരുതുന്നത്. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ കിട്ടിയില്ലെങ്കില്‍ കൂടുതല്‍ തെളിവുകള്‍ നശിപ്പിച്ചേക്കുമെന്ന വാദമാണ് പ്രോസിക്യൂഷന്‍ ഉയർത്താൻ പോകുന്നത്.
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കഴിഞ്ഞ മൂന്ന് ദിവസമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഉള്‍പ്പെടെ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. അതിനോടൊപ്പം ഈ ആവശ്യവും ഉന്നയിക്കും. ഇന്നലെ അന്വേഷണ സംഘം കോടതിയില്‍ 33 മണിക്കൂര്‍ ദിലീപ് അടക്കമുളള പ്രതികളെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കിയിരുന്നു.
പക്ഷേ ഇതോടൊപ്പം സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്. അതുവരെ ദിലീപ് അടക്കമുളള ആറ് പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി .
അതേസമയം നടിയെ ആക്രമിച്ച കേസിൽ പുതിയൊരു ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ഡിവൈ.എസ്.പി.
ബൈജു പൗലോസിന്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്ന ആവശ്യമാണ് നടൻ ദിലീപ് ഉന്നയിച്ചിരിക്കുന്നത് . ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികൾ പഴയ മൊബൈൽ ഫോൺ മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആയതിനാൽ ഈ പഴയ ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിക്കത്തിലായിരുന്നു ബൈജു പൗലോസി ന്റെ ഫോൺ പരിശോധിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha