'ഹിന്ദുക്കൾക്കിടയിൽ ഇപ്പോഴും ജാതി വിവേചനം രൂക്ഷമാണെന്ന് വരുത്തി തീർക്കാനുള്ള സംഘടിത നീക്കം ഇതിന് പിന്നിലുണ്ട്. സിപിഎം ഭരണ സമിതിയാണ് ഇതിന് നേതൃത്വം നൽകുന്നത്. അവർ അറിയാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങില്ല. ഉത്തരേന്ത്യയിൽ പട്ടി ചത്താലും മോദി ഉത്തരം പറയണം എന്ന് ശഠിക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം പോലെ അല്ല ഇത്...' ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഇറക്കിയ പുതിയ ഉത്തരവിനെതിരെ ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി
ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പുതിയ ഉത്തരവിറക്കുകയുണ്ടായി. എന്നാൽ ഉത്തരവിലെ ഏഴാമത്തെ നിബന്ധന വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ‘പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണം’ എന്നതാണ് ഈ നിബന്ധന. ആയതിനാൽ തന്നെ ദേവസ്വം ബോർഡ് ഭരിക്കുന്നത് സി പി എം ആണെന്നിരിക്കെ ഇത്തരമൊരു വ്യവസ്ഥ ഉൾപ്പെടുത്തിയത് ഹിന്ദു സമൂഹത്തിൽ അനൈക്യവും വിവേചനവും ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി വ്യക്തമാക്കുന്നു.
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഈ ഉത്തരവിനെതിരെയാണ് സന്ദീപ്പ് വാചസ്പതി രംഗത്ത് വന്നിരിക്കുന്നത്. ഇരട്ടത്താപ്പിന്റെ പേരാണ് കമ്മ്യൂണിസം എന്ന് അദ്ദേഹം പരിഹസിക്കുന്നു. സിപിഎം നേതാവ് അഡ്വ. കെ ബി മോഹൻദാസ് ചെയർമാനായുള്ള ഭരണ സമിതിയാണ് നിലവിൽ ദേവസ്വം ബോർഡിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ‘മതേതര, ജാതിവിവേചനമില്ലാത്ത’ സി പി എം ഇത്തരമൊരു നിബന്ധന മുന്നോട്ട് വെച്ചത് തന്നെ ഉള്ളിൽ ജാതീയത കടന്നു കൂടിയത് കൊണ്ടാണെന്നും ആണ് ഉയരുന്ന ആക്ഷേപം എന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ തല പരിശോധിക്കണം. ദേവസ്വം ബോർഡ് ഭരിക്കുന്നത് മറ്റാരുമല്ല സിപിഎം നേരിട്ടാണ്. എന്നിട്ടും ഇത്തരമൊരു വ്യവസ്ഥ ഉൾപ്പെട്ടെങ്കിൽ അത് ഹിന്ദു സമൂഹത്തിൽ അനൈക്യവും വിവേചനവും ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണ്.
ഹിന്ദുക്കൾക്കിടയിൽ ഇപ്പോഴും ജാതി വിവേചനം രൂക്ഷമാണെന്ന് വരുത്തി തീർക്കാനുള്ള സംഘടിത നീക്കം ഇതിന് പിന്നിലുണ്ട്. സിപിഎം ഭരണ സമിതിയാണ് ഇതിന് നേതൃത്വം നൽകുന്നത്. അവർ അറിയാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങില്ല. ഉത്തരേന്ത്യയിൽ പട്ടി ചത്താലും മോദി ഉത്തരം പറയണം എന്ന് ശഠിക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം പോലെ അല്ല ഇത്.
https://www.facebook.com/Malayalivartha