ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച് ഭാര്യ.... ദേഷ്യം വന്ന യുവാവ് വിറകെടുത്ത് ഭാര്യയുടെ തലയ്ക്കടിച്ചു, ഒന്നര വയസ്സുള്ള കുഞ്ഞിനെ തൂക്കിയെടുത്തെറിഞ്ഞു, ഒടുവില്‍ സംഭവിച്ചത്

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച് ഭാര്യ.... ദേഷ്യം വന്ന യുവാവ് വിറകെടുത്ത് ഭാര്യയുടെ തലയ്ക്കടിച്ചു, ഒന്നര വയസ്സുള്ള കുഞ്ഞിനെ തൂക്കിയെടുത്തെറിഞ്ഞു, ഒടുവില്‍ സംഭവിച്ചത്
സ്വന്തം ഭാര്യയെ വിറക് കഷണം കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റിലായി. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷ് (27) ആണ് അറസ്റ്റിലായത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
ഒരു ദിവസവും ജോലിക്ക് പോകാതിരുന്ന ഭര്‍ത്താവിനോട് ജോലിക്ക് പോകാന്‍ സ്ഥിരമായി ഭാര്യ ലക്ഷമി ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് രണ്ടു പേരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു.
ജനുവരി 26-ന് വൈകീട്ട്, ജോലിക്കു പോകാതെ വീട്ടില്‍ നില്‍ക്കുന്ന സുധീഷിനോട് ജോലിക്ക് പോകണമെന്നും പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ എടുത്തുനല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്ന് ദേഷ്യം വന്ന് വിറകെടുത്ത് ഭാര്യയെ മര്‍ദ്ദിക്കുകയും ഒന്നരവയസ്സുള്ള ഇവരുടെ കുഞ്ഞിനെ തൂക്കിയെടുത്തു കട്ടിലിലേക്കെറിഞ്ഞ് പരിക്കേല്‍പ്പിച്ചതായും പോലീസ്.
"
https://www.facebook.com/Malayalivartha