മേശപ്പുറത്തിരുന്ന എൻ95 മാസ്ക് വിഴുങ്ങി പട്ടിക്കുട്ടി!!! അസ്വസ്ഥതകൾക്കൊടുവിൽ ശസ്ത്രക്രിയയിലൂടെ വിഴുങ്ങിയ മാസ്ക് പുറത്തെടുത്തു; ഇപ്പോൾ പൂർണ ആരോഗ്യവാനെന്ന് വീട്ടുകാർ

രണ്ട് വർഷത്തിലധികമായി മാസ്ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ട്. പൊതു ഇടങ്ങളിലും വീട്ടിലും ഓഫീസിലും എന്നു വേണ്ട എല്ലായിടത്തും ഇപ്പോൾ ആളുകൾ മാസ്ക് ധരിക്കാറുണ്ട്. പലപ്പോഴും മാസ്ക്കുകൾ അലസമായി വലിച്ചെറിയാറുമുണ്ട് പലരും. ഇപ്പോൾ എൻ 95 മാസ്ക് വിഴുങ്ങിയ ഒരു നായയ്ക്ക് ശസ്ത്രക്രിയ തന്നെ നടത്തിയിരിക്കുകയാണ് ഡോക്ടർമാർ. കണ്ണൂർ തളാപ്പിലെ ഷിജിയുടെ മൂന്ന് മാസം പ്രായമായ ബീഗിൾ എന്ന നായക്കാണ് അടിയന്തരമായി സർജറി നടത്തിയത്. വീട്ടിലെ മേശയ്‌ക്ക് മുകളിലിരുന്ന മാസ്‌ക്കാണ് പട്ടിക്കുട്ടി അറിയാതെ വിഴുങ്ങിയത്. ആദ്യം വീട്ടുകാരും സംഭവം അറിഞ്ഞിരുന്നില്ല.
നായ അസ്വസ്‌ഥത കാണിച്ചതോടെ സംശയം തോന്നിയ വീട്ടുകാർ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എക്‌സറേ എടുത്ത് പരിശോധിച്ചപ്പോഴാണ് മാസ്‌ക് വയറിനുള്ളിൽ ഉള്ളതായി കണ്ടെത്തിയത്. ആദ്യം മരുന്ന് നൽകി നോക്കിയെങ്കിലും ഫലിക്കാതെ വന്നതോടെയാണ് സർജറിക്ക് വിധേയമാക്കിയത്. ജില്ല ആശുപത്രിയിലെ വെറ്റിനറി സർജൻ ഡോ. ഷെറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ മാസ്ക് പുറത്തെടുക്കുകയും ചെയ്തു. പട്ടി ഇപ്പോള്‍ ആരോഗ്യവാനാണ്. നേരത്തെയും ജില്ല ആശുപത്രിയില്‍ പട്ടികളെ ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെങ്കിലും മാസ്ക് വിഴുങ്ങിയ പട്ടിയെ ആദ്യമായാണ് ശസ്ത്രക്രിയ നടത്തുന്നത്.
https://www.facebook.com/Malayalivartha

























