Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

നശിപ്പിച്ചതെല്ലാം പിടിച്ചെടുക്കും; അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ ഒളിപ്പിച്ച സ്‌മാ‌ർട്ട് ഫോണുകൾ പിടിച്ചെടുക്കാൻ ക്രൈംബ്രാഞ്ച്; അഞ്ച് ഫോണുകളുടേയും മിറർ ഇമേജെടുക്കും

29 JANUARY 2022 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....

സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും.... ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ദിലീപ് കേസിൽ നശിപ്പിച്ചതെല്ലാം പിടിച്ചെടുക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ മുക്കാൻ ശ്രമിച്ച സ്‌മാ‌ർട്ട് ഫോണുകൾ പിടിച്ചെടുക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുകയാണ്. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ നിയമോപദേശം തേടിയിരിക്കുകയാണ്. അഞ്ച് ഫോണുകളുടേയും മിറർ ഇമേജെടുക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നത്.

ഇതിലൂടെ ഡിലീറ്റ് ചെയ്‌ത ഫയലും മറ്റ് വിവരങ്ങളും തിരിച്ചെടുക്കാനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. ശാസ്ത്രീയ പരിശോധനയിൽ ഈ ഫോണുകളിലൂടെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം കയറിയിറങ്ങിപ്പോയിട്ടുണ്ടോയെന്നും അറിയാനാകുമെന്നാണ് കരുതുന്നത്. പ്രധാനമായും കാൾ റെക്കാഡുകളും വോയ്സ് മെസേജുകളും ചാറ്റുകളുമാണ് തിരിച്ചെടുക്കാൻ ശ്രമിക്കുന്നത്.

മനഃപൂർവ്വം മാറ്റിയ ഫോണുകൾ ഹൈക്കോടതയിൽ ഹാജരാക്കിയേക്കില്ലെന്ന സൂചന ലഭ്യമായതോടെയാണ് ഇപ്പോൾ നീക്കം നടക്കുന്നത്. അന്വേഷണവുമായി സഹകരിച്ച് മൊബൈലുകൾ ഹാജരാക്കിയാൽ ഉടൻ ശാസ്ത്രീയ പരിശോധനാ നടപടികളിലേക്ക് നീങ്ങുകയും ചെയ്യും.  നിർണായക തെളിവായ അഞ്ച് ഫോണുകളുടെ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ചിപ്പോൾ ഉള്ളത്.

നടൻ ദിലീപ്, സഹോദരൻ അനൂപ്, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് എന്നിവ‌ർ ഉപയോഗിച്ചിരുന്ന ഫോണുകളായിരുന്നു തിരിമറി നടത്തിയത്. മാറ്റിയ ഫോണുകൾ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ ഇത് വരെ നൽകിയില്ല. ഇതോടെ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുകയായിരുന്നു .ചാറ്റുകളും മറ്റും വീണ്ടെടുക്കാൻ ഫോണുകൾ സ്വകാര്യ ഫോറൻസിക് ഏജൻസിക്ക് നൽകിയിരിക്കുകയാണെന്ന വാദമാണ് പ്രതി ഭാഗം ഉന്നയിക്കുന്നത്.

ഇതിന്റെ ഫലവും ഫോണുകളും കോടതിയിൽ സമർപ്പിക്കാമെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ പറയുന്നത്. ക്രൈംബ്രാഞ്ച് പറയുന്നത് ഗൂഢാലോചനക്കേസിൽ പ്രതികളുടെ മൊബൈൽ ഫോൺ പരിശോധന ആവശ്യമാണെന്നാണ് . കഴിഞ്ഞ 13ന് നടത്തിയ റെയ്ഡിനിടെയായിരുന്നു ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

മൂവരുടെയും ഒരു വർഷത്തെ ഫോൺകാൾ വിവരങ്ങളുടെ പരിശോധയ്ക്കിടെ ഐ.എം.ഇ.ഐ നമ്പറുകളിലെ വ്യത്യാസം കണ്ടെത്തി. ഇതോടെയാണ് കള്ളത്തരങ്ങൾ വെളിപ്പെട്ട്  വന്നത് . ചൊവ്വാഴ്ചത്തെ മൂന്നാംഘട്ട ചോദ്യംചെയ്യലിൽ ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നു. മൊബൈൽഫോൺ മാറ്റിയതിനെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. ദിലീപടക്കമുള്ള പ്രതികൾ വ്യക്തമായ ഉത്തരം ഇത് വരെ നൽകിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടക്കുമ്പോഴുള്ള വ്യക്തമായ ശബ്ദസാമ്പിൾ അന്വേഷണസംഘത്തിന് കിട്ടിയിരിക്കുകയാണ്‌. ബാലചന്ദ്രകുമാർ കൈമാറിയ ശബ്‌ദസാമ്പിളുകളിൽ ചിലതിൽ ശബ്ദത്തിൽ വ്യക്തതക്കുറുവുകൾ സംഭവിച്ചു.

പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് സംഭാഷണം വ്യക്തമായി കിട്ടിയത്. ഗൂഢാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കാത്തതിന് പിന്നിലെ കാരണം എന്താണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നു. കേസിന്റെ വിചാരണ പൂർത്തിയായിട്ട് അപായപ്പെടുത്താമെന്നായിരിക്കും ക്രൈംബ്രാഞ്ച് വിലയിരുത്തി.

ഇപ്പോൾ ക്രൈംബ്രാഞ്ച് നീങ്ങുന്നത് അഞ്ച് ഫോണുകളുടേയും മിറർ ഇമേജെടുക്കാനാണ് . ഇതിലൂടെ ഡിലീറ്റ് ചെയ്‌ത ഫയലും മറ്റ് വിവരങ്ങളും തിരിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയാണുള്ളത് . ശാസ്ത്രീയ പരിശോധനയിൽ ഈ ഫോണുകളിലൂടെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം കയറിയിറങ്ങിപ്പോയിട്ടുണ്ടോയെന്നുള്ള കാര്യം മനസിലാക്കാൻ സാധിക്കും. പ്രധാനമായും കാൾ റെക്കാഡുകളും വോയ്സ് മെസേജുകളും ചാറ്റുകളുമാകും തിരിച്ചെടുക്കാൻ ശ്രമിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (19 minutes ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (26 minutes ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (34 minutes ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (48 minutes ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (1 hour ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (2 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (2 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (2 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (8 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends