''അല്ല സഖാവെ, സ്റ്റാലിൻ ജീവിച്ചിരിക്കുമ്പോൾ ഇതൊക്കെ പറയണ്ടെ മരിച്ചിട്ട് പറഞ്ഞിട്ട് എന്താ കാര്യം?'' ,"സ്റ്റാലിൻ ജീവിച്ചിരുന്നപ്പോൾ എന്റെ ധൈര്യവും ഇത്രയുമെ ഉണ്ടായിരുന്നൊള്ളു" സ്റ്റാലിന്റെ മരണശേഷമെങ്കിലും ഇത് പറയുവാൻ ധൈര്യമുള്ള ഒരു ക്രൂഷ്ചേവ് എങ്കിലും അവിടെ ഉണ്ടായിരുന്നു! പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ക്രൂഷ്ചേവ് ഒരു പാർട്ടി യോഗത്തിൽ സ്റ്റാലിനെതിരെ സംസാരിച്ച സംഭവങ്ങൾ കോർത്തിണക്കി സംസാരിച്ചിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. സ്റ്റാലിൻ ജീവിച്ചിരുന്നപ്പോൾ എന്റെ ധൈര്യവും ഇത്രയുമെ ഉണ്ടായിരുന്നൊള്ളു"സ്റ്റാലിന്റെ മരണശേഷമെങ്കിലും ഇത് പറയുവാൻ ധൈര്യമുള്ള ഒരു ക്രൂഷ്ചേവ് എങ്കിലും അവിടെ ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സ്റ്റാലിൻ എന്ന കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ മരണശേഷം, നികിത ക്രൂഷ്ചേവ് നേതൃത്വം ഏറ്റെടുന്ന കാലം..ക്രൂഷ്ചേവ് ഒരു പാർട്ടി യോഗത്തിൽ സ്റ്റാലിനെതിരെ സംസാരിക്കുകയാണ്. സ്റ്റാലിന്റെ ക്രൂരതകൾ, ജനാധിപത്യധ്വംസനം, കൂട്ടക്കുരുതികൾ , പാർട്ടിയെ സ്വന്തം കൈയ്യിൽ ഒതുക്കിയത്, പാർട്ടിയിലെ എതിരാളികളെ വെട്ടിയൊതുക്കിയത്, രാഷ്ട്രീയ എതിരാളികളെ കായികമായി എതിരേറ്റത്, അങ്ങനെ ആ പട്ടിക നീളുമ്പോൾ പെട്ടെന്ന് സദസിൽ നിന്നൊരു ചോദ്യം .
" അല്ല സഖാവെ, സ്റ്റാലിൻ ജീവിച്ചിരിക്കുമ്പോൾ ഇതൊക്കെ പറയണ്ടെ , മരിച്ചിട്ട് പറഞ്ഞിട്ട് എന്താ കാര്യം?"ക്രുദ്ധനായി ക്രൂഷ്ചേവ് ചോദിച്ചു "ആരാടാ അത് ചോദിച്ചത് "ഉത്തരമില്ലാതെ, ആ ചോദ്യത്തെ ആരും ഏറ്റെടുക്കാതെ, ശ്മശാന മൂകമായ സദസിനെ നോക്കിയിട്ട് ക്രൂഷ്ചേവ് പറഞ്ഞു,"സ്റ്റാലിൻ ജീവിച്ചിരുന്നപ്പോൾ എന്റെ ധൈര്യവും ഇത്രയുമെ ഉണ്ടായിരുന്നൊള്ളു"സ്റ്റാലിന്റെ മരണശേഷമെങ്കിലും ഇത് പറയുവാൻ ധൈര്യമുള്ള ഒരു ക്രൂഷ്ചേവ് എങ്കിലും അവിടെ ഉണ്ടായിരുന്നു!
https://www.facebook.com/Malayalivartha

























