ശിവനും സഞ്ജലിയും അഭിനയിക്കുകയാണോ?? അതോ ജീവിക്കുന്നോ!! സാന്ത്വനം ടീം ഇമോഷണൽ സീൻ അഭിനയിക്കുന്നതിൽ വേറെ ലെവൽ: കൈയ്യടിച്ച് ആരാധകർ, തമ്പി സാറിന്റെ നാടകം അതുക്കും മേലെ...

മലയാളികൾ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം. മനോഹരമായ കുടുംബകഥ പുതുമയോടെ പറയുന്ന പരമ്പര റേറ്റിങിലും മുന്നിലാണ്. സാന്ത്വനം വീട്ടിലെ സഹോദന്മാരും അവരുടെ ഭാര്യമാരും അവരുടെ കുടുംബവുമെല്ലാമാണ് പരമ്പരയെ മനോഹരമാക്കുന്നത്. ശിവാഞ്ജലി എന്ന ജോഡിയാണ് പരമ്പരയെ വ്യത്യസ്തമാക്കുന്നത്. ഇരുവരുടേയും കോമ്പിനേഷൻ സീനുകളെല്ലാം തന്നെ സോഷ്യൽ മീഡിയയിലും വൈറലാണ്. അഞ്ജലിയുടെ അമ്മയുടെ അസുഖവും കടക്കാരുടെ വരവും ശിവൻ പൊലീസ് കസ്റ്റഡിയിലായതുമെല്ലാമാണ് ഇപ്പോൾ കഥയിൽ പറയുന്നത്.
ശിവനെ കസ്റ്റഡിയിലാക്കിയതുമുതൽ കരഞ്ഞു തളർന്നിരിക്കുകയാണ് അഞ്ചു. പക്ഷെ, ഇതൊക്കെയും തമ്പിയുടെ നീക്കങ്ങൾ ആയിരുന്നു എന്നും. ജഗന്നാഥനെ ശങ്കരൻമാമയുടെ അടുക്കലേക്ക് അയച്ചത് തമ്പിയാണെന്ന് ഇനിയും സാന്ത്വനം വീട്ടിലെ ആരും അറിഞ്ഞിട്ടില്ല. അതെന്നാണ് അറിയുന്നത് എന്ന കാത്തിരിപ്പിലാണ് ആരാധകർ.
പക്ഷെ, ഇന്നത്തെ എപ്പിസോഡിൽ പുതിയ കളികളുമായിട്ടാണ് തമ്പി ഇറങ്ങിയിരിക്കുന്നത്. മകളുടെ ഭർത്താവിന്റെ സഹോദരന്റെ കാവൽക്കാരൻ. പൊലീസ് സ്റ്റേഷനിൽ വെച്ച് എസ് ഐ സാർ തമ്പിയുടെയും ജഗന്നാഥന്റെയും ഒത്താശയ്ക്കൊത്ത നിലയിൽ നല്ലോണം കൊടുത്തിട്ടുണ്ട്. എന്നിട്ട്, ഇന്ന് വന്ന് നല്ല രീതിയിലെ അഭിനയവും.
ഉടനെ തന്നെ, തമ്പിയുടെ കള്ളാ കഥയും, അതുപോലെ തന്നെ ജയന്തിയാണ് അന്ന് തമ്പിയെ വിളിച്ച് ഈ കഥകളൊക്കെയും പറഞ്ഞതെന്ന് അറിയിച്ചാൽ നന്നാകുമായിരുന്നു. എങ്കിലല്ലേ... സീരിയൽ കാണാനൊരു ത്രിലൊക്കെ ഉണ്ടാകൂ..
പിന്നെ, ഒരു കാര്യം പറയാതിരിക്കാൻ കഴിയില്ല... ഗോപികയുടെയും ശിവന്റെയും അഭിനയം. രണ്ടുപേരും തകർത്തു അഭിനയിച്ചു എന്ന് പറയുന്നതാണ് നല്ലത്. ഇന്ന്മലത്തെ എപ്പിസോഡ് എടുത്തു നോക്കിയാൽ സ്കോർ ചെയ്തത് അഞ്ജലിയാണ്.
ഇന്ന്, ശിവനും അഞ്ജലിയും നന്നായിട്ട് തന്നെ പെർഫോം ചെയ്യുന്നുണ്ട്. അല്ലെങ്കിലും ഇമോഷണൽ സീനൊക്കെ ചെയ്യുന്നതിൽ രണ്ടുപേരും ഒന്നിനൊന്നിന് ബെസ്റ്റാണ്. സേതുവിനോട് ശിവനെ പോലീസ് പിടിച്ചതും തല്ലിയതും ഒന്നും മിണ്ടാനാകാതെ, നിന്നതുമെല്ലാം ഓർത്തു വീണ്ടും അഞ്ചു കരയുന്നുണ്ട്.
സത്യം പറയാമല്ലോ.. ആ സീനൊക്കെ കാണുമ്പോൾ, ആരുടെ കന്നായാലും നിറഞ്ഞു പോകും. ഇനി ശിവൻ താൻ ജഗനെ എന്തിനാണ്അടിച്ചതെന്നും സീരിയലിൽ പുറത്ത് വരാനുള്ള രഹസ്യങ്ങളും കൂടി എല്ലാവരും അറിഞ്ഞാൽ അടിപൊളിയാകുമായിരുന്നു.
https://www.facebook.com/Malayalivartha