സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം നാളെ ചേരും.... ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോഗത്തില്‍ ചര്‍ച്ചയാകും

സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം തിങ്കളാഴ്ച ചേരും. ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോഗത്തില്‍ ചര്‍ച്ചയാകും.
കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് നാളെ അനുമതി.
അത്യാവശ്യ യാത്രക്കാര്‍ മതിയായ രേഖകള്‍ കാണിക്കണം. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തുടര്‍ച്ചയായ രണ്ട് ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ലോക്ഡൗണിന് സമാനമാകും നിയന്ത്രണങ്ങള്‍. വിവാഹ മരണ ചടങ്ങുകള്‍ക്ക് പങ്കെടുക്കാനാവുക 20 പേര്‍ക്ക് മാത്രമായിരിക്കും.
പാല്‍, പഴം, പച്ചക്കറി, പലവ്യഞ്ജനം, മീന്‍ ഉള്‍പ്പടെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. ഹോട്ടലിലും ബേക്കറിയിലും പാര്‍സല്‍ മാത്രമേ അനുവദിക്കൂ.
അത്യാവശ്യ യാത്രക്കാര്‍ യാത്രയുടെ കാരണം വ്യക്തമാക്കുന്ന രേഖ കൈയില്‍ കരുതണം. അടിയന്തര സാഹചര്യമെങ്കില്‍ വര്‍ക്ക്‌ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. ദീര്‍ഘ ദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകളും ഉണ്ടാകും. ആള്‍ക്കൂട്ടം കള്‍ശനമായി നിയന്ത്രിക്കും. പോലീസ് പരിശോധന അര്‍ദ്ധരാത്രി വരെ തുടരും. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല.
മാളുകളും തിയേറ്ററുകളും പ്രവര്‍ത്തിക്കില്ല. കോവിഡ് ധനസഹായം വേഗത്തിലാക്കാന്‍ വില്ലേജ് താലൂക്ക് ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ട്രഷറികളും പ്രവര്‍ത്തിക്കും. കോവിഡ് ബാധിച്ച് മരണപ്പെട്ടതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ളവര്‍ എത്രയും വേഗം വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha