സര്‍ക്കാരിനെ പിണക്കി വിവാദങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ലോകായുക്തയില്ല.... മന്ത്രി ബിന്ദുവിനെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കരുതി സന്തോഷ കണ്ണീര്‍ പൊഴിക്കുന്ന ചെന്നിത്തലക്ക് പണി കിട്ടുമെന്ന സൂചന നല്‍കി ലോകായുക്ത

ലോകായുക്തയെ അടിക്കാന്‍ സര്‍ക്കാര്‍ വടിയെടുത്തത് മനസിലാക്കി മന്ത്രി ബിന്ദുവിനെതിരെ കേസ് കൊടുത്ത മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വെള്ളിയാഴ്ച ക്വട്ടേഷന്‍ പാഴ്‌സല്‍ കിട്ടും. മന്ത്രി ബിന്ദുവിനെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കരുതി സന്തോഷ കണ്ണീര്‍ പൊഴിക്കുന്ന ചെന്നിത്തലക്ക് പണി കിട്ടുമെന്ന സൂചന നല്‍കിയത് മറ്റാരുമല്ല ലോകായുക്ത തന്നെയാണ്.
ജസ്റ്റിസ് സിറിയക് ജോസഫിനെ പാവം ചെന്നിത്തല ഇതുവരെ മനസിലാക്കാത്തതാണ് സങ്കടം. അദ്ദേഹത്തിന് എങ്ങനെയാണ് കാര്യങ്ങള്‍ മാനേജ് ചെയ്യേണ്ടതെന്നറിയാം. സര്‍ക്കാരിനെ പിണക്കി വിവാദങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ലോകായുക്തയില്ല.
കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ പുനര്‍നിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചെന്ന നിര്‍ണ്ണായക രേഖയാണ് ലോകായുക്തക്കും സര്‍ക്കാരിനും പിടിവള്ളിയായത്. രേഖ ഹാജരാക്കിയത് സര്‍ക്കാര്‍ തന്നെയാണ്. ഗവര്‍ണ്ണറുടെ നടപടിക്ക് പിന്നാലെയാണ് പുനര്‍ നിയമനത്തിനായി മന്ത്രി ആര്‍ ബിന്ദു കത്ത് നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദം. ഗവര്‍ണ്ണറുടെ കത്ത് എടുത്തുചോദിച്ച ലോകായുക്ത, മന്ത്രി ശുപാര്‍ശ ചെയ്യാതെ നിര്‍ദ്ദേശം മാത്രമല്ലേ മുന്നോട്ട് വെച്ചതെന്ന് ചോദിച്ചു. കേസില്‍ വിധി വരും മുമ്പ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുമോ എന്ന് വാദത്തിനിടെ ലോകായുക്ത ചോദിച്ചു.
ലോകായുക്തയുടെ ചോദ്യം ചെന്നിത്തലയുടെ വക്കീലിനെ ഞെട്ടിച്ചു കളഞ്ഞു. ലോകായുക്ത തന്റെ പോക്കറ്റിലാണെന്ന മട്ടിലാണ് ചെന്നിത്തല സംസാരിച്ചത്. ലോകായുക്തയുടെ പ്രതികരണം നേരെ തിരിച്ചായിരുന്നു.
ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന് കുരുക്കായി കണ്ണൂര്‍ വിസി നിയമനകേസ് മാറുമോ എന്ന ആകാംക്ഷക്കിടെയാണ് ലോകായുക്തയില്‍ സര്‍ക്കാര്‍ സുപ്രധാന രേഖ ഹാജരാക്കിയത്. വിസി നിയമനത്തിനുള്ള വിജ്ഞപനവും സെര്‍ച്ച് കമ്മിറ്റിയും റദ്ദാക്കുന്നതോടൊപ്പം ഗവര്‍ണ്ണറുടെ സെക്രട്ടറി സര്‍ക്കാറിലേക്ക് അയച്ച കത്തില്‍ പുനര്‍നിയമന നടപടികളുമായി സര്‍ക്കാറിന് മുന്നോട്ട് പോകാമെന്നും പറയുന്നു. നവംബര്‍ 22നായിരുന്നു കത്ത്. അതിന് പിന്നാലെയാണ് ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കാനാവശ്യപ്പെട്ട് മന്ത്രി ആര്‍ ബിന്ദു കത്തയച്ചതെന്നാണ് സ്റ്റേറ്റ് അറ്റോര്‍ണിയുടെ വാദം.
കത്തില്‍ ശുപാര്‍ശ അല്ല നിര്‍ദദേശം മാത്രമല്ലേ ഉള്ളൂ എന്നായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ ചോദ്യം. മാത്രമല്ല ഈ നിയമനം കൊണ്ട് മന്ത്രിക്ക് എന്ത് നേട്ടം ഉണ്ടായെന്നും ലോകായുക്ത ചോോദിച്ചു. മന്ത്രി എന്ത് പറഞ്ഞാലും ചാന്‍സലര്‍ അല്ലേ തീരുമാനമെടുക്കണ്ടെതെന്നായിരുന്നു ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ചോദ്യം. ചാന്‍സലര്‍, പ്രോ ചാന്‍സലര്‍ പദവികള്‍ ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്നും ഇരുവരും നിരീക്ഷിച്ചു.
മന്ത്രിക്കും ചാന്‍സലര്‍ക്കും ഇടയില്‍ ആശയവിനിമയം മാത്രമാണ് നടന്നതെന്നും സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. അതേ സമയം മന്ത്രി കാണിച്ചത് സ്വജനപക്ഷപാതം തന്നെയാണെന്ന് കേസിലെ ഹര്‍ജിക്കാരാനായ രമേശ് ചെന്നിത്തലയുടെ അഭിഭാല്‍കന്‍ ജോര്‍ജ്ജ് പൂന്തോട്ടം പറഞ്ഞു. സര്‍വ്വകലാശാലയുമായി ബനമ്ധപ്പെട്ട സര്‍ക്കാറിന്‍രെ മറ്റ് ചില ഇടപെടലുകള്‍ പൂന്തോട്ടം പരാമര്‍ശിച്ചപ്പോള്‍, ഇല്ലാത്ത ഭാര്യയെ അടിച്ച കാര്യം ചര്‍ച്ച ചെയ്ത് സമയം കളയേണ്ടെന്നായിരുന്നു ലോകായുക്ത പരാമര്‍ശം.
വാദത്തിനിടെയാണ് വിവാദമായ ലോകായുക്ത നിയമഭേദഗതി ലോകായുക്ത പരാമര്‍ശിച്ചത്. മന്ത്രിക്കെതിരായ കേസിലെ വിധി വരും മുമ്പ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുമോ എന്നായിരുന്നു ചോദ്യം. തനിക്ക് അറിവില്ലെന്നായിരുന്നു അറ്റോര്‍ണിയുടെ മറുപടി. കേസ് വെള്ളിയാഴ്ചയിലേക്ക് മാറി. പുനര്‍നിയമനത്തിന് കത്തെഴുതാന്‍ മന്ത്രിക്ക് അധികാരം ഇല്ലെന്നായിരുന്നു ഗവര്‍ണ്ണര്‍ പരസ്യമായി നിരവിധി പറഞ്ഞിരുന്നത്. വിവാദം ശക്തമായപ്പോഴോന്നും മന്ത്രിയോ സര്‍ക്കാറ ഗവര്‍ണ്ണറുടെ അനുമതി കത്ത് പരാമര്‍ശിച്ചിരുന്നില്ല.
ജലീലിനെ സി പി എം കൊള്ളാത്തതിന്റെ രഹസ്യമാണ് ഇതില്‍ നിന്നും മനസിലായത്. സി പി ഐ യെ കൊണ്ട് ജലീലിനെതിരെ നിലപാട് എടുപ്പിക്കുകയും ചെയ്തു. പ്രതിപക്ഷനേതാവും കെ പി സി സി അധ്യക്ഷനും ഇതില്‍ പിടിക്കാത്തതിന്റെ രഹസ്യവും മറ്റൊന്നല്ല
https://www.facebook.com/Malayalivartha
























