തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

വെട്ടുകാട് തിരുന്നാളിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നാളെ പ്രഖ്യാപിച്ച പ്രാദേശിക അവധിയില്‍ മാറ്റം. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നാളെ ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തിക്കും.
തിരുവനന്തപുരം ,നെയ്യാറ്റിന്‍കര താലൂക്കുകളിലെയും കാട്ടാക്കട താലൂക്കിലെ 10 വില്ലേജുകളുടെ പരിധിയിലെ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. ഈ സര്‍ക്കാര്‍ സ്ഥാപനങ്ങളെ അവധിയില്‍ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
വെട്ടുകാട് തിരുന്നാള്‍ പ്രമാണിച്ച് നാളെ ഉച്ചയ്ക്ക് ശേഷമാണ് ജില്ലാ കളക്ടര്‍ തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. എന്നാല്‍ പൊതുപരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























