മദ്യപിച്ചുള്ള വാക്കുതര്‍ക്കത്തിനിടയില്‍ സുഹൃത്തുക്കള്‍ക്കു നേരേ പിക്കപ്പ് വാന്‍ ഓടിച്ച് കയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിച്ചു... ഒരാള്‍ക്ക് ഗുരുതര പരിക്ക്

മദ്യപിച്ചുള്ള വാക്കുതര്‍ക്കത്തിനിടയില്‍ സുഹൃത്തുക്കള്‍ക്കു നേരേ പിക്കപ്പ് വാന്‍ ഓടിച്ച് കയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് പിക്കപ്പ് ഡ്രൈവര്‍ കടുവയില്‍പ്പള്ളി ചാങ്ങാട് സ്വദേശി സജീവ്കുമാറിനെ കസ്റ്റഡിയിലെടുത്ത് പോലീസ് .
മുള്ളറംകോട് അജീഷ് ഭവനില്‍ അജിത്ത്(29) ആണ് മരിച്ചത്. സുഹൃത്ത് മാവിന്‍മൂട് അമ്പിളി ഭവനില്‍ പ്രമോദി(33)നെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം നടന്നത്. മുള്ളറംകോട് ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഇടറോഡില്‍ അജിത്ത്, പ്രമോദ്, സജീവ്കുമാര്‍ എന്നിവരടങ്ങിയ എട്ടംഗസംഘം മദ്യപിക്കുന്നതിനിടെയില്‍ തര്‍ക്കമായി.
തുടര്‍ന്ന് വാക്കേറ്റവും കൈയേറ്റവും ഉണ്ടായി. ഇതിനിടയില്‍ സജീവ്കുമാര്‍ റോഡിന് വശത്തായി പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാന്‍ ഓടിച്ച് അജിത്തിനെയും പ്രമോദിനെയും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്ത് പരിക്കേറ്റു വീണ രണ്ടുപേരെയും കൂട്ടുകാര്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അജിത്ത് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്..
"
https://www.facebook.com/Malayalivartha
























