ചോട്ടു നീ എവിടെയാ ? യൂട്യൂബ് ഹീറോ ചോട്ടുവിനെ കാണാനില്ല; തെരഞ്ഞിറങ്ങി നാട്ടുകാരും ആരാധകരും!!! ചോട്ടുവിൻ്റെ വീഡിയോകൾക്കായി കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് മലയാളികൾ...

യൂട്യൂബിൽ ഏറെ ആരാധകരുള്ള നായയാണ് ചോട്ടു.വെളിനല്ലൂർ പഞ്ചായത്തിലെ ആറ്റൂർക്കോണം മുളക് വിള വീട്ടിൽ ദിലീപ് കുമാറിന്റെ ചോട്ടൂസ് ബ്ലോഗ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ഹീറോ ആയ നായയേ ആണ് ഞായറാഴ്ച പുലർച്ചെ മുതൽ വീട്ടിൽ നിന്ന് കാണാതായത്. ഇതോടെ ആറ്റൂർക്കോണം ഗ്രാമവാസികൾ അന്വേഷണം തുടങ്ങി. മൂന്നര വർഷമായി ദിലീപിന്റെ കൂടെ ചോട്ടു കൂടിയിട്ട്. രാവിലെ പത്രം കൊണ്ടുവരുന്നതും ജനാലകൾ തുറക്കുന്നതും വീട്ടുകാരെ ഉണർത്തുന്നതും ചോട്ടുവായിരുന്നു. ദിലീപ് കൃഷിയിടത്തിൽ പാേകുമ്പാേൾ കത്തിയുമൊക്കെയായി ചോട്ടുവും ഒപ്പം കൂടും.
പത്രം വായിക്കാൻ ദിലീപ് ഇരുന്നാൽ ഉടനെ മേശപ്പുറത്തിരിക്കുന്ന കണ്ണടയുമായി ചാേട്ടു മുന്നിൽ എത്തും. വീട്ടുകാരുമായി മാത്രമല്ല നാട്ടുകാരുമായും അടുപ്പത്തിലായിരുന്നു ചാേട്ടു. ദിലീപ് സാധനങ്ങൾ വാങ്ങാനും മറ്റും കടയിൽ പാേകുമ്പാേൾ ചാേട്ടുവും ഒപ്പം ഉണ്ടാകും. പത്രമാധ്യമങ്ങളിൽ വാർത്ത നിറഞ്ഞതാേടെ ചാേട്ടുവിനെ തിരക്കി ആരാധകർ എത്താൻ തുടങ്ങി. ഇതോടെയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 28 ന് ചാേട്ടുവിനു വേണ്ടി ദിലീപ്, ചാേട്ടൂസ് ബ്ലാേഗ് എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങിയത്.
ഇതുവരെ 42 വീഡിയോകൾ അപ്‌ലാേഡ് ചെയ്തു. ലക്ഷക്കണക്കിന് ആളുകളാണ് ചോട്ടുവിന്റെ വിഡിയോകൾക്കായി കാത്തിരിക്കുന്നത്. ചാേട്ടുവിനെ കാണാതായ വിവരം ചാനലിലൂടെ ദിലീപ് അറിയിച്ചതാേടെ നാട്ടിലെ ഫെയ്സ്ബുക്ക്, വാട്സാപ് ഗ്രൂപ്പുകളിൽ സന്ദേശം പ്രചരിച്ചു വീട്ടിലെ ഒരംഗത്തെ നഷ്ടപ്പെട്ട വിഷമത്തിലാണ് ദിലീപ് കുമാറും ഭാര്യ ബിന്ധുവും മക്കളായ വിവേകും വിനീതും.
https://www.facebook.com/Malayalivartha
























