ആശങ്കയായി മരണസംഖ്യ.... രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുമ്പോഴും മരണനിരക്കില്‍ വര്‍ദ്ധനവ്

ആശങ്കയായി മരണസംഖ്യ.... രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുമ്പോഴും മരണനിരക്കില്‍ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,61,386 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
1,773 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,97,975 ആയി ഉയര്‍ന്നു. നിലവില്‍ രോഗമുക്തി നിരക്ക് 94.91 ശതമാനം ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.26 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗബാധയില്‍ 3.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചികിത്സയിലായിരുന്ന 2,81,109 പേര്‍ രോഗമുക്തി നേടി. നിലവില്‍ 16,21,603 ആക്ടീവ് കോവിഡ് കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി ഉള്ളത്.
"
https://www.facebook.com/Malayalivartha
























