ഉടുമ്പന്‍ചോല കുത്തുങ്കലില്‍ ഡാമില്‍ നിന്ന് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരിൽ ഒരു സ്ത്രീയും: മൃതദേഹങ്ങൾ ജലാശയത്തിലെത്തിയതെങ്ങനെയെന്ന് അന്വേഷണം...

ഇടുക്കി ഉടുമ്പന്‍ചോല കുത്തുങ്കലില്‍ ഡാമില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്‍മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിങ്കളാഴ്ച കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് മൃതദേഹങ്ങള്‍ ജലാശയത്തില്‍ എത്തിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട് എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. മരിച്ചവരാരാണെന്നും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തുകയാണ്. ആത്മത്യയാണോ കൊലപാതകമാണോ എന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരുകയാണ്.
https://www.facebook.com/Malayalivartha
























