ഉടുമ്പഞ്ചോല കുത്തുങ്കലില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി... ഇതര സംസ്ഥാന തൊഴിലാളികളായ ഇവരെ തിങ്കളാഴ്ച മുതല്‍ കാണാതായിരുന്നു

ഉടുമ്പഞ്ചോല കുത്തുങ്കലില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്‍മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികളായ ഇവരെ തിങ്കളാഴ്ച മുതല്‍ കാണാതായിരുന്നു. പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം കൂട്ടുകാരോടൊപ്പം കായലില്‍ കുളിയ്ക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. യുവാവിനെ കാണാതായ ചീപ്പ് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പോളയത്തോട് ചായക്കട മുക്ക് കമ്പിട്ടഴികം വീട്ടില്‍ സാജനെ (22) യാണ് കായലില്‍ കാണാതായത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം സാജന്‍, സുഹൃത്തുക്കളായ അജയന്‍, പോക്കര്‍, വൈശാഖ് എന്നിവര്‍ പരവൂര്‍ ചീപ്പു പാലത്തിന് സമീപമാണ് കുളിക്കാന്‍ ഇറങ്ങിയത്. കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ സാജന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മറ്റ് സുഹൃത്തുക്കള്‍ രക്ഷപെട്ടു.
പരവൂര്‍ പോലീസും പരവൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടിയൊഴുക്കു രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. രാത്രിയായതോടെ തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്നലെ അഗ്‌നി രക്ഷാ സേനയും പോലീസും തെരച്ചിലില്‍ പങ്കെടുത്തു. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha
























