തുണിയുടുക്കാത്ത പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റിയതിന് ശേഷം കേരളത്തിൽ സമാധാനമില്ല; പിണറായിയ്ക്ക് ക്രിസ്ത്യാനികളോട് എന്താ ഇത്ര വിരോധം ? വെള്ളിയാഴ്ച ഇതു പോലെ പള്ളികൾ തുറക്കരുതെന്നു പറയാൻ പിണറായിക്ക് ആമ്പിയർ ഉണ്ടോ ? പി.സി ജോർജ്

യുഎസിലെ ചികിത്സയക്ക് ശേഷം യുഎഇ സന്ദർശനം നടത്തുന്ന പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി.സി ജോർജ്. തുണിയുടുക്കാത്ത പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റിയതിനു ശേഷം കേരളത്തിൽ സമാധാനം ഉണ്ടായിട്ടില്ലെന്നും, ഗുണ്ടാപ്പടയുടെ നാടായി കേരളം മാറിയിരിക്കുന്നുവെന്നും പി.സി ജോർജ് പറഞ്ഞു. വിശ്വാസം തകർക്കണം അതാണ് പിണറായിയുടെ ലക്ഷ്യം. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കാനാണ് പിണറായിയുടെ പൊലീസ് തുണിയുടുക്കാത്ത പെണ്ണുങ്ങളെ ശബരിമലയിൽ കൊണ്ട് പോയത്. ഇപ്പോൾ ഞായറാഴ്ച പള്ളികൾ തുറക്കരുതെന്നാണ് പിണറായി പറയുന്നത്. ഒരു നാസ്തികൻ നാട് ഭരിച്ച് നശിപ്പിക്കുകയാണെന്നും പി.സി ജോർജ് വ്യക്തമാക്കി.
ഞായറാഴ്ച കൊറോണ ശക്തിയായിട്ടു ആക്രമിക്കും എന്നാണ് പിണറായിയുടെ കണ്ടുപിടുത്തം. ക്രിസ്ത്യാനി കുർബാന നടത്തുന്ന ഞായറാഴ്ച പള്ളി തുറന്നു പോവരുതെന്നാണ് പറയുന്നത്. പിണറായിയ്ക്ക് ക്രിസ്ത്യാനികളോട് എന്താ ഇത്ര വിരോധം? വെള്ളിയാഴ്ച ഇതു പോലെ പള്ളികൾ തുറക്കരുതെന്നു പറയാൻ പിണറായിക്ക് ആമ്പിയർ ഉണ്ടോ വിവരം അറിയും. ഞായറാഴ്ച പള്ളി തുറക്കരുതെന്ന ക്രിസ്ത്യൻ വിരുദ്ധ നിലപാട് തിരുത്തണമെന്നും പി.സി ജോർജ് പറഞ്ഞു. പോക്സോ കേസുകളും, അക്രമവും കേരളത്തിൽ വർധിച്ചു വരികയാണ്. എന്ത് കാണിച്ചാലും സംരക്ഷിക്കാൻ ഇവിടെ ആളുണ്ട്. അതാണ് അക്രമങ്ങൾ പെരുകാൻ കാരണം സ്വർണ കടത്തും, മയക്ക് മരുന്ന് കേസുകളും, കൊട്ടേഷൻ അക്രമവും, സ്ത്രീ പീഡനവും, കഞ്ചാവ് കടത്തും വർധിച്ചു വരുന്നു.
കേരളം ഇത് പോലെ വറ തീയിൽ നിൽക്കുമ്പോൾ പിണറായി നാട് മുഴുവൻ ചുറ്റി സുഖിക്കുകയാണ്. മനഃസാക്ഷിയുള്ള ഒരു മനുഷ്യൻ ഇങ്ങനെ ചെയ്യുമോ? പിണറായി സുഖിക്കട്ടെ, സുഖിച്ചു ജീവിക്കട്ടെ. അമേരിക്കൻ സാമ്രജ്യത്തിനെതിരെ പോരാടാൻ അണികളെ ഉദ്‌ബോധിപ്പിക്കുന്ന പിണറായി ചികിത്സിക്കാൻ അമേരിക്കയിൽ പോയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ചികിത്സിക്കാൻ സാമ്രാജ്യ ശക്തിയുടെ വീട്ടിൽ പോവേണ്ട കാര്യമുണ്ടോ. ചൈനയിലേക്ക് പോയാൽ പോരെ? അത് ചോദിച്ചാൽ സാമ്രാജ്യ ശക്തിക്കെതിരെ പോരാടാൻ ശക്തി സംഭരിക്കാൻ പോയതാണെന്ന് നാണമില്ലാതെ പിണറായി പറയുമെന്നും പി.സി ജോർജ് കളിയാക്കി. അമേരിക്കയിൽ നിന്ന് തിരിച്ചു കേരളത്തിൽ വരാതെ പിണറായി ദുബായ് മുഴുവൻ സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഈട്ടി കൂടുതലായി കിട്ടുന്നത് കൊണ്ട് കുറെ ഈട്ടിപ്പെട്ടിയും രാജാക്കന്മാർക്ക് കൊടുത്ത് നടക്കുകയാണെന്നും പി.സി ജോർജ് പരിഹസിച്ചു.
https://www.facebook.com/Malayalivartha
























