പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്

ഹൈവേ പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വന്ന കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്. കാസര്‍കോട് കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെയാണ് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറിയത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. വാഹനത്തിന് പിന്നില്‍ നില്‍ക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിനാണ് പരിക്കേറ്റത്.
സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്, അലോഷി എന്നിവര്‍ക്കാണ് അപകടം സംഭവിച്ചത്. സൂരജിന് കാലിനാണ് പരിക്കേറ്റത്. അലോഷിക്കും സാരമായ പരിക്കുകളുണ്ട്. ഇരുവരെയും ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























