തന്നെ അഴിക്കുള്ളിലാക്കാൻ പൊലീസിന് രഹസ്യ അജണ്ട! ബാലചന്ദ്രകുമാറിന്റെ തിരക്കഥ വൈഭവമാണ് പുതിയ കേസ്. ആലുവ പോലീസ് അന്വേഷിക്കേണ്ട കേസാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഈ കേസിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നു. പ്രതിഭാഗത്തിന്റെ ശക്തമായ വാദമാണ് ഇപ്പോൾ നടക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് പോലും പറയാനില്ലാത്ത കാര്യങ്ങളാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞിരിക്കുന്നത്.
ബാലചന്ദ്രകുമാര്‍ ഒരു തിരക്കഥയുണ്ടാക്കിയിരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ തിരക്കഥ വൈഭവമാണ് പുതിയ കേസ്. ആലുവ പോലീസ് അന്വേഷിക്കേണ്ട കേസാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഈ കേസിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. വധഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ തന്നെ അത് എങ്ങനെ ക്രൈംബ്രാഞ്ച് അന്വേഷിക്കും. അത് ലോക്കല്‍ പോലീസ് അല്ലേ അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് ലോക്കല്‍ പോലീസ് അന്വേഷിക്കേണ്ട കേസ് ക്രൈംബ്രാഞ്ചിലേക്ക് പോയെന്നും' പ്രതിഭാഗം ചോദിച്ചു.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്നോട് വ്യക്തിവൈരാഗ്യമുള്ള ബാലചന്ദ്രകുമാർ ഒരുക്കിയ തിരക്കഥ അന്വേഷണ ഉദ്യോഗസ്ഥർ സംവിധാനം ചെയ്യുകയായായിരുന്നു എന്നാണ് ദിലീപ് കോടതിയിൽ പറഞ്ഞത്. തന്നെ അഴിക്കുള്ളിലാക്കാൻ പൊലീസിന് രഹസ്യ അജണ്ട ഉണ്ടെന്ന് വ്യക്തമാക്കിയ ദിലീപ് കേസില്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ഗൂഢാലോചനക്കേസ് എടുത്തിരിക്കുന്നതെന്നും ആരോപിച്ചു.
https://www.facebook.com/Malayalivartha
























