Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'മടിയന്മാരും അലസന്മാരുമായി മക്കൾ വളരുമ്പോൾ ഓരോ വീടിനകത്തും അമൃതാഞ്ജൻ മണമുള്ള അമ്മമാർ ഏറുകയാണ്. മക്കളുടെ പഠനത്തിന് കാവലിരുന്നു ഉറക്കമൊഴിച്ചും, മക്കൾക്കായി നല്ലതൊരുക്കി ബാക്കി വരുന്നത് വല്ലതും വാരിവലിച്ചു തിന്നും ചിലപ്പോൾ വീണ്ടും ഉണ്ടാക്കാൻ മടിച്ചു പച്ചവെള്ളം കുടിച്ചു പട്ടിണി കിടന്നും.... ഒരുപാട് ദൂരെയൊന്നും പോകണ്ട. നമ്മുടെയൊക്കെ വീടകങ്ങളിലുണ്ട്...' വൈറലായി കുറിപ്പ്

03 FEBRUARY 2022 04:40 PM IST
മലയാളി വാര്‍ത്ത

നമ്മുടെ വീട്ടിൽ നാം നമ്മുടെ അമ്മയെക്കുറിച്ച് ഓർത്തിട്ടുണ്ടോ? അമൃതാഞ്ജനും തൈലവും മണക്കുന്ന അമ്മമാരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അടുക്കളയിലെ പുകച്ചുരുകുളകൾക്കു നടുവിൽ പുറംലോകം കാണാതെ ജീവിച്ചു തീർക്കുന്ന അമ്മമാർ... അത്തരത്തിൽ മറ്റുള്ളവർക്കു വേണ്ടി ഉരുകിത്തീർന്ന് ജീവിതം വച്ചുനീട്ടുന്ന പല സുഖസൗഭാഗ്യങ്ങളും വേണ്ടെന്നു വയ്ക്കുന്ന അമ്മമാരെക്കുറിച്ച് എഴുതുകയാണ് എഴുത്തുകാരൻ നജീബ് മൂടാടി.

'ആശുപത്രിയിൽ പോയി നോക്കിയാൽ അറിയാം നാല്പതിനടുത്തു പ്രായമുള്ള എത്രയോ അമ്മമാർ മുട്ടുവേദനയും നടുവേദനയും ശരീരവേദനയുമായി. രണ്ട് ദിവസം നിർബന്ധമായി അനങ്ങാതെ കിടന്ന് ബെഡ്റെസ്റ്റ് എടുത്തേ പറ്റൂ എന്ന ഡോക്ടറുടെ ശാസന പോലും ശ്രദ്ധിക്കാതെ, പെയിൻ കില്ലറുകളിൽ വേദനയെ മറികടന്നു പിന്നെയും പേറിപ്പേറി....' എന്നും അദ്ദേഹം കുറിക്കുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന സിനിമയിൽ ലാലി അവതരിപ്പിച്ച അമ്മ കഥാപാത്രമുണ്ട്. പൊതുവെ നമ്മുടെ സിനിമകൾ കാണിച്ചു തരുന്ന അമ്മമാരിൽ നിന്നും വ്യത്യസ്തയായ ഒരു കഥാപാത്രം.

ആകെ താളം തെറ്റിയ വീടും ജീവിതവും ചിട്ടയിലാക്കാൻ, ധ്യാനകേന്ദ്രത്തിൽ കഴിയുന്ന അമ്മയെ തിരിച്ചു വിളിക്കാൻ വേണ്ടിയാണ് മക്കൾ പോകുന്നത്. സ്നേഹത്തോടെ മക്കളെ സ്വീകരിക്കുമ്പോഴും തിരിച്ചു വീട്ടിലേക്ക് വരില്ല എന്ന് അമ്മ വളരെ മയത്തിൽ മക്കളോട് തീർത്തു പറയുകയാണ്. തനിക്ക് മാറി നിൽക്കാൻ പറ്റാത്തത്ര ജോലിത്തിരക്കുണ്ടെന്നും മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാമെന്നും പറഞ്ഞു മക്കളെ തിരിച്ചയക്കുന്ന അമ്മ നമ്മുടെ സിനിമാ രീതികൾ വെച്ചായാലും ജീവിതം വെച്ചായാലും ബോബി പറയുംപോലെ എന്തൊരു കണ്ണിൽ ചോരയില്ലാത്ത സാധനമാണെന്ന് പറഞ്ഞു പോകും. അവർ പ്രസവിച്ചതല്ലെങ്കിലും മൂത്ത മകൻ സജി അപ്പോൾ പറയുന്നുണ്ട്. പ്രാകരുത്... അവർ നിന്നെക്കൊണ്ടൊക്കെ ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... ആവാഞ്ഞിട്ടാണ്.. അവർ അടുത്തു വരുമ്പോൾ അമൃതാഞ്ജന്റെ മണമാണ്... വേദന കൊണ്ടാണ്.... അവർക്ക് ആവാഞ്ഞിട്ടാണ്.

'Home' സിനിമയിലെ കുട്ടിയമ്മയും ഇതുപോലെ ഒരമ്മയാണ്. മുട്ടുവേദന കാരണം സ്റ്റെപ്പ് പോലും കയാറാനാവാതെ പ്രയാസപ്പെടുന്ന, എന്നാൽ മുകൾ നിലയിൽ കിടക്കുന്നിടത്തെ ഫാൻ ഓഫാക്കാൻ പോലും താഴെയുള്ള അമ്മയെ വിളിക്കുന്ന ടീനേജുകാരനായ മകനുള്ള അമ്മ. സിനിമയിൽ മുട്ടുവേദന കൊണ്ട് പ്രയാസപ്പെട്ടിട്ടും വീട്ടുജോലികൾ ചെയ്യാൻ ഓടിനടക്കുന്ന ആ അമ്മയും, മടിയനും അലസനുമായ ആ മകനും നമ്മെ ചിരിപ്പിച്ചെങ്കിലും. നമ്മുടെയൊക്കെ വീടുകളിൽ ഇങ്ങനെ അമൃതാഞ്ജന്റെ മണമുള്ള ഒരുപാട് കുട്ടിയമ്മമാർ ഉണ്ട് എന്നത് ഒട്ടും ചിരിയില്ലാത്ത സത്യമാണ്.

ആശുപത്രിയിൽ പോയി നോക്കിയാൽ അറിയാം നാല്പതിനടുത്തു പ്രായമുള്ള എത്രയോ അമ്മമാർ മുട്ടുവേദനയും നടുവേദനയും ശരീരവേദനയുമായി. രണ്ട് ദിവസം നിർബന്ധമായി അനങ്ങാതെ കിടന്ന് ബെഡ്റെസ്റ്റ് എടുത്തേ പറ്റൂ എന്ന ഡോക്ടറുടെ ശാസന പോലും ശ്രദ്ധിക്കാതെ, പെയിൻ കില്ലറുകളിൽ വേദനയെ മറികടന്നു പിന്നെയും പേറിപ്പേറി....

പഠിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ജീവിതത്തിലെ ആകെയുള്ള കർത്തവ്യം എന്ന് കുട്ടികളും, അതിനൊരു തടസ്സവും ആകരുത് എന്ന് രക്ഷിതാക്കളും ഉറപ്പിച്ചു പോയ കാലത്ത് ഇങ്ങനെ ആവുന്നതിൽ ആശ്ചര്യമില്ല. പഠിപ്പും അറിവും കൂടുമ്പോഴും സ്വന്തം കാര്യങ്ങൾ ചെയ്യാൻ പോലും പ്രാപ്തിയില്ലാത്ത, അലസരായ ഒരു തലമുറ കൂടിയാണ് വളർന്നു വളരുന്നത്. മൊബൈലിൽ ലോകത്തിലെ സർവ്വ സംഗതികളും അറിയുമെങ്കിലും അടുത്ത കടയിൽ പോയി ഒരു സാധനം ശരിയായി വാങ്ങി വരാൻ പ്രാപ്തിയില്ലാത്ത, എന്തെങ്കിലും ഒരു പ്രശ്നം നേരിടാൻ കഴിയാത്ത മക്കളുണ്ട് എമ്പാടും.

രവീന്ദ്രനാഥടാഗോറിന്റെ 'റായ്ചരൻ' എന്ന കഥയിലെ കുട്ടിയെ പോലെ താൻ പ്രഭുകുമാരൻ ആണെന്ന മട്ടിലാണ് പല കുട്ടികളും വളരുന്നത്. മാതാപിതാക്കൾ തങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരേണ്ട ഒപ്പം തങ്ങളുടെ പണികൾ കൂടി ചെയ്യേണ്ട വേലക്കാരും! മക്കളോട് സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാൻ പോലും അറിയാത്ത, കർക്കശക്കാരായ തലമുറയിൽ നിന്നും പുതിയ തലമുറയിലേക്ക് എത്തിയപ്പോൾ സ്നേഹവും വാത്സല്യവും കൂടി മക്കളോടുള്ള ഒരുതരം വിധേയത്വത്തിന്റെ മട്ടിൽ എത്തിപ്പോയോ എന്ന് തോന്നും. പ്രയാസങ്ങളും കഷ്ടപ്പാടുകളും മക്കളെ അറിയിക്കാത്ത ഒരുപാട് രക്ഷിതാക്കളുണ്ട്. ശരിക്കും മക്കളോടും തങ്ങളോട് തന്നെയും ചെയ്യുന്ന ദ്രോഹമാണ്.

വീട്ടുജോലികൾ ചെയ്യുന്നതും കടയിൽ പോകുന്നതും പറമ്പിലെ പണികളിൽ സഹായിക്കുന്നതുമൊക്കെ പഠനം തന്നെയാണ്. പുസ്തകമില്ലാതെ ജീവിതത്തിൽ എന്നെന്നേക്കും ഉപകരിക്കുന്ന പാഠങ്ങൾ. ആ അനുഭവങ്ങളിലൂടെ ലഭിക്കുന്ന അറിവും കരുത്തും ചെറുതല്ല. ഒരു വെയിലിലും വാടിപ്പോകാതെ വളരും.

'എള്ളിലെ കല്ല് നീക്കാതെ' മടിയന്മാരും അലസന്മാരുമായി മക്കൾ വളരുമ്പോൾ ഓരോ വീടിനകത്തും അമൃതാഞ്ജൻ മണമുള്ള അമ്മമാർ ഏറുകയാണ്.

 

 

മക്കളുടെ പഠനത്തിന് കാവലിരുന്നു ഉറക്കമൊഴിച്ചും, മക്കൾക്കായി നല്ലതൊരുക്കി ബാക്കി വരുന്നത് വല്ലതും വാരിവലിച്ചു തിന്നും ചിലപ്പോൾ വീണ്ടും ഉണ്ടാക്കാൻ മടിച്ചു പച്ചവെള്ളം കുടിച്ചു പട്ടിണി കിടന്നും.... ഒരുപാട് ദൂരെയൊന്നും പോകണ്ട. നമ്മുടെയൊക്കെ വീടകങ്ങളിലുണ്ട്.... കണ്ടറിയാൻ മക്കൾക്ക് കഴിയണം എന്നില്ല. അവരുടെ ഒരു കൈ സഹായം കൂടിയുണ്ടെങ്കിൽ ഓരോ വീടകവും സ്വർഗ്ഗമാകും. വീടിനുപരിക്കാത്തവർ എങ്ങനെയാണ്...

ചെറുപ്പത്തിലേ താങ്ങാനാവാത്ത പണികളും മക്കളെ ചൊല്ലിയുള്ള പിരിമുറുക്കവും ആധിയും പേറി ശരീരവും മനസ്സും തകർന്നു രോഗികൾ ആയിത്തീരുകയാണ് പല അമ്മമാരും. ചീഞ്ഞു വളമാകേണ്ടവരല്ല ഒരമ്മയും. പഠപുസ്തകങ്ങളിലും വെബ്‌സീരീസുകളിലും ഇല്ലാത്ത ഇക്കാര്യങ്ങൾ ആരാണ് മക്കളോടൊന്നു പറഞ്ഞു കൊടുക്കുക.

നജീബ് മൂടാടി)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (15 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (55 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (6 hours ago)

Malayali Vartha Recommends