പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് കടന്നു പിടിച്ചു; വീഡിയോ കോളിലൂടെ നഗ്നദൃശ്യം കാണിക്കാൻ ആവശ്യം: പാലായിൽ ആനപാപ്പാൻ അറസ്റ്റിൽ

പാലായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് വീഡിയോ കോളിലൂടെ നഗ്നദൃശ്യം കാണിക്കാൻ ആവശ്യപ്പെടുകയും പിന്നീട് പെൺകുട്ടിയെ കടന്ന് പിടിക്കുകയും ചെയ്ത ആന പാപ്പാൻ അറസ്റ്റിൽ. എറണാകുളം ഇടപ്പള്ളി സ്വദേശി സജിയെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറെനാളായി പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ പതിവായി ചാറ്റ് ചെയ്യുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പാലാ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും വനിതാ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.
ഇതോടെയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ആന പാപ്പാന്‍ സജിയുമായി സൗഹൃദത്തിലായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.രണ്ടു വര്‍ഷം മുൻപ് പെണ്‍കുട്ടിയുടെ വീടിനു സമീപം ആനയുമായി എത്തിയ പ്രതി വെള്ളം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. അവിടെവച്ച് പെണ്‍കുട്ടിയെ പരിചയപ്പെട്ട പ്രതി വീഡിയോ കോളിലൂടെയും മറ്റും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് പാലായിലെ വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയുടെ കൈയില്‍ കടന്നുപിടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി 16-കാരിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി വീഡിയോകോളിലൂടെ നഗ്നത കാണിക്കാനും ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പിന്നീട് ഭരണങ്ങാനത്ത് നിന്ന് പാപ്പാന്‍ ജോലിക്കിടെയാണ് സജിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha























