ഗുണ്ടാപ്പടയുടെ നാടായി കേരളം!! തുണിയുടുക്കാത്ത പെണ്ണുങ്ങളെ ശബരിമലയില്‍ കയറ്റിയതിനു ശേഷം കേരളത്തില്‍ സമാധാനം ഉണ്ടായിട്ടില്ല; വിശ്വാസം തകര്‍ക്കണം, അതാണ് പിണറായിയുടെ ലക്ഷ്യം: സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിക്കൊണ്ട് ഉലകം ചുറ്റും വാലിബനായി കറങ്ങി നടക്കുന്നു: മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങളുമായി പി സി ജോര്‍ജ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയും വീണ്ടും നാട്ടില്‍ ഗുണ്ടാവിളയാട്ടം നടക്കുന്നതും ചൂണ്ടിക്കാട്ടികൊണ്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി ജനപക്ഷം സെക്കുലര്‍ സംസ്ഥാന ചെയര്‍മാന്‍ പി സി ജോര്‍ജ്.
കോട്ടയം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി രാജി വെച്ചാല്‍ മാത്രം പോരാ മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെടുകയുണ്ടായി. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ അന്‍പതിനായിരത്തില്‍ അധികമാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയിലെ ചികിത്സയ്ക്ക് വേണ്ടി പോയ മുഖ്യമന്ത്രി ചകിത്സയ്ക്ക് ശേഷം യു എ ഇ സന്ദര്‍ശനത്തിലാണ് ഇപ്പോള്‍.
'തുണിയുടുക്കാത്ത പെണ്ണുങ്ങളെ ശബരിമലയില്‍ കയറ്റിയതിനു ശേഷം കേരളത്തില്‍ സമാധാനം ഉണ്ടായിട്ടില്ല. ഗുണ്ടാപ്പടയുടെ നാടായി കേരളം മാറിയിരിക്കുന്നു. വിശ്വാസം തകര്‍ക്കണം .അതാണ് പിണറായിയുടെ ലക്ഷ്യം .ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കാനാണ് പിണറായിയുടെ പൊലീസ് തുണിയുടുക്കാത്ത പെണ്ണുങ്ങളെ ശബരിമലയില്‍ കൊണ്ട് പോയത് . ഇപ്പോള്‍ ഞായറാഴ്ച പള്ളികള്‍ തുറക്കരുതെന്നാണ് പിണറായി പറയുന്നത് . ഒരു നാസ്തികന്‍ നാട് ഭരിച്ചു നശിപ്പിക്കുകയാണ്'- പി സി ജോര്‍ജ് വിമര്‍ശിച്ചു .
'ഞായറാഴ്ച കൊറോണ ശക്തിയായിട്ടു ആക്രമിക്കും എന്നാണ് പിണറായിയുടെ കണ്ടു പിടുത്തം .ക്രിസ്ത്യാനി കുര്‍ബാന നടത്തുന്ന ഞായറാഴ്ച പള്ളി തുറന്നു പോവരുതെന്നാണ് പറയുന്നത് പിണറായിക്ക് ക്രിസ്ത്യാനികളോട് എന്താ ഇത്ര വിരോധം? വെള്ളിയാഴ്ച ഇത് പോലെ പള്ളികള്‍ തുറക്കരുതെന്നു പറയാന്‍ പിണറായിക്ക് ആമ്ബിയര്‍ ഉണ്ടോ വിവരം അറിയും , ഞായറാഴ്ച പള്ളി തുറക്കരുതെന്ന ക്രിസ്ത്യന്‍ വിരുദ്ധ നിലപാട് തിരുത്തണം'- . പി സി ജോര്‍ജ് പറഞ്ഞു .
നാസ്തികനായ പിണറായി, സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിക്കൊണ്ട് ഉലകം ചുറ്റും വാലിബനായി ഭാര്യയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. തന്റെ സ്ഥാനം ഒരു ആഘോഷമാക്കി അദ്ദേഹം മാറ്റുകയാണ്. കൊറോണ ബാധിച്ച് നാശത്തില്‍ എത്തിയ കേരളത്തില്‍ നില്‍ക്കുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമില്ല.
ചികിത്സ എന്ന് പറഞ്ഞ് അമേരിക്കയിലേക്ക് പോയ അദ്ദേഹം ഇപ്പോള്‍ ഗള്‍ഫ് നാടുകളില്‍ കറങ്ങി നടക്കുകണ്. പിണറായി വിജയന്‍ ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി കേരളം പിണറായി വിജയനെ ചുമക്കുകയാണ്. അതുകൊണ്ടുതന്നെ രാജിവെക്കണമെന്നും പി സി ജോര്‍ജ് പറയുന്നു. പൊതുമരാമത്ത് വകുപ്പില്‍ മികച്ച ഭരണം കാഴ്ച വയ്ക്കുന്ന മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കണമെന്നും പി സി ജോര്‍ജ് പറയുന്നു.
https://www.facebook.com/Malayalivartha























