കേരളത്തിൽ രണ്ടു തരം സഖാക്കളെ നമുക്ക് കാണാനാകും; ഒന്ന് സിപിഎമ്മിന്റെ അണികളായ സാധാരണ സഖാക്കളും രണ്ടാമത്തേത് കാവി സഖാക്കളും; യഥാർത്ഥ സഖാക്കൾ സിപിഎമ്മിന്റെ പാർട്ടി പ്രഖ്യാപിത നിലപാടിനൊപ്പം നിലകൊള്ളുമ്പോൾ കാവി സഖാക്കൾ പാർട്ടി നിലപാടിനു വിപരീതമായി സംഘപരിവാർ നിലപാടായിരിക്കും സ്വീകരിക്കുക; പുറമേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂടുപടമണിഞ്ഞ ഇക്കൂട്ടർ യഥാർത്ഥത്തിൽ നല്ല അസ്സൽ സംഘികളാണ്; വിമർശനവുമായി ഫാത്തിമ താഹിലിയ

കേരളത്തിൽ രണ്ടുതരം സഖാക്കളെ നമുക്ക് കാണാനാകും. ഒന്ന് സിപിഎമ്മിന്റെ അണികളായ സാധാരണ സഖാക്കളും രണ്ടാമത്തേത് കാവി സഖാക്കളും. യഥാർത്ഥ സഖാക്കൾ സിപിഎമ്മിന്റെ പാർട്ടി പ്രഖ്യാപിത നിലപാടിനൊപ്പം നിലകൊള്ളുമ്പോൾ കാവി സഖാക്കൾ പാർട്ടി നിലപാടിനു വിപരീതമായി സംഘപരിവാർ നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് പ്രതികരിച്ച് ഫാത്തിമ താഹിലിയ .
ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരളത്തിൽ രണ്ടുതരം സഖാക്കളെ നമുക്ക് കാണാനാകും. ഒന്ന് സിപിഎമ്മിന്റെ അണികളായ സാധാരണ സഖാക്കളും രണ്ടാമത്തേത് കാവി സഖാക്കളും. യഥാർത്ഥ സഖാക്കൾ സിപിഎമ്മിന്റെ പാർട്ടി പ്രഖ്യാപിത നിലപാടിനൊപ്പം നിലകൊള്ളുമ്പോൾ കാവി സഖാക്കൾ പാർട്ടി നിലപാടിനു വിപരീതമായി സംഘപരിവാർ നിലപാടായിരിക്കും സ്വീകരിക്കുക.
പെൺകുട്ടികളുടെ വിവാഹ പ്രായം പതിനെട്ടിൽ നിന്ന് ഇരുപത്തൊന്ന് ആയി ഉയർത്തുന്നതിനെ സിപിഎം ഔദ്യോഗികമായി എതിർക്കുന്നു. എങ്കിലും കാവി സഖാക്കൾ ബിജെപിയുടെ നിലപാടിനൊപ്പം നിന്ന് വിവാഹ പ്രായം 21 ആക്കുന്നതിന് അനുകൂലിക്കുകയാണ് ചെയ്യുക. മീഡിയവൺ വിലക്കിൽ സിപിഎം അപലപിച്ചു എങ്കിലും അത് വിലക്കിയത് നന്നായി എന്നാകും കാവി സഖാവ് പറയുക.
ഹിജാബ് ധാരികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ സിപിഎം ഔദ്യോഗികമായി നിലപാട് എടുത്താലും ബിജെപിയോടൊപ്പം ചേർന്ന് ഹിജാബ് നിരോധനത്തെ അനുകൂലിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. പുറമേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂടുപടമണിഞ്ഞ ഇക്കൂട്ടർ യഥാർത്ഥത്തിൽ നല്ല അസ്സൽ സംഘികളാണ്. ബംഗാളിലും ത്രിപുരയിലും അവസ്ഥ ഇതു തന്നെയായിരുന്നു.
പുറമേക്ക് സഖാക്കൾ എന്ന് പറഞ്ഞു നടന്നവർ പലരും നല്ല ഒന്നാം തരം സംഘികൾ ആയിരുന്നു. അതു കൊണ്ടാണ് ഒരു സുപ്രഭാതത്തിൽ പതിറ്റാണ്ടുകളായി കൈയടക്കിയിരുന്ന സംസ്ഥാന ഭരണം ബിജെപി തട്ടിയെടുത്തത്. കേരളത്തിലെ സിപിഎമ്മിനും ബംഗാളിലേയും ത്രിപുരയിലേയും അവസ്ഥ വരില്ലെന്ന് ആരു കണ്ടു!
https://www.facebook.com/Malayalivartha
























