പ്രായപൂർത്തിയാകാത്ത ഭാര്യസഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ യുവാവ് അറസ്റ്റിൽ

പതിനാലുകാരിയെ പീഡിപ്പിച്ച സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍. പുതൂര്‍ പഞ്ചായത്തിലെ താഴെ ഭൂതയാര്‍ ഊരിലെ നഞ്ചന്‍ മകന്‍ രാജനാണ് (34) അറസ്റ്റിലായത്. ഭാര്യ സഹോദരിയുടെ പിറന്നാള്‍ ആഘോഷത്തിന് ഭാര്യയുടെ വീട്ടിലെത്തിയ രാജന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പലപ്പോഴായി പീഡനം തുടരുകയായിരുന്നു. ക്ലാസ് സമയങ്ങളില്‍ കുട്ടിയില്‍ പതിവില്ലാത്ത അവശത ശ്രദ്ധയില്‍പെട്ട അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനകഥ പുറത്തറിയുന്നത്.തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ നല്‍കിയ കൗണ്‍സിലിങ്ങില്‍ കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അഗളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. 353(A), പോക്സോ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
https://www.facebook.com/Malayalivartha
























