രോഹിത് ശർമ ജിക്ക് സ്ഥിരം ക്യാപ്റ്റൻ ആയി മികച്ചൊരു തുടക്കം കിട്ടി; ഇന്ത്യയുടെ 1000 ഇന്റർനാഷണൽ ഒൺ ഡേ മാച്ച് വിജയത്തോടെ ആഘോഷമാക്കുവാനായി; യുവതാരങ്ങളുടെ സ്ഥിരതയാർന്ന പ്രകടനം ഇന്ത്യക്കു ഗുണം ചെയ്യുന്നു; ക്രിക്കറ്റിനെ കുറിച്ച് തൻറേതായ നിരീക്ഷണങ്ങൾ പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

രോഹിത് ശർമ ജിക്ക് സ്ഥിരം ക്യാപ്റ്റൻ ആയി മികച്ചൊരു തുടക്കം കിട്ടി . ഇന്ത്യയുടെ 1000ഇന്റർനാഷണൽ ഒൺ ഡേ മാച്ച് വിജയത്തോടെ ആഘോഷമാക്കുവാൻ ആയി . ക്രിക്കറ്റിനെ കുറിച്ച് തൻറേതായ നിരീക്ഷണങ്ങൾ പങ്കു വയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം
ഇന്ത്യ എളുപ്പത്തിൽ ദുർബലരായ വെസ്റ്റ് ഇൻഡീസിനേ 6 വിക്കറ്റ്സ് തകർത്തു .രോഹിത് ശർമ ജിക്ക് സ്ഥിരം ക്യാപ്റ്റൻ ആയി മികച്ചൊരു തുടക്കം കിട്ടി . ഇന്ത്യയുടെ 1000ഇന്റർനാഷണൽ ഒൺ ഡേ മാച്ച് വിജയത്തോടെ ആഘോഷമാക്കുവാൻ ആയി .
ചാഹൽ ജിയുടെ 4 വിക്കറ്റ്സ്, സുന്ദർജിയുടെ 3 വിക്കറ്റ്സ് , രോഹിത്ത് ജിയുടെ ഫിഫ്റ്റി , സൂര്യ കുമാർ ജിയും , ഹൂഡജിയുടെയും മികച്ച ബാറ്റിങ് എല്ലാം ഇന്ത്യൻ വിജയത്തിൽ നിർണായകമായി . യുവതാരങ്ങളുടെ സ്ഥിരതയാർന്ന പ്രകടനം ഇന്ത്യക്കു ഗുണം ചെയ്യുന്നു . ഓൾ ദി ബെസ്റ്റ് ടീം ഇന്ത്യ. അടുത്ത കളികളിലും ഈസി ആയി ജയിച്ചു പരമ്പര നേടുമെന്ന് പ്രതീക്ഷിക്കുന്നു .
വെസ്റ്റ് ഇൻഡീസ് നടന്ന അണ്ടർ 19 ക്രിക്കറ്റ് വേൾഡ് കപ്പ് ഇന്ത്യ കിരീടം നേടിയതിൽ അഭിമാനിക്കുന്നു . ഇംഗ്ലണ്ട് ടീമിനെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യ വിജയിച്ചത് . ഇന്ത്യ അണ്ടർ 19 - ദി ഫൈവ് -ടൈം വേൾഡ് കപ്പ് വിന്നേഴ്സ് .. ഇങ്ങനെ ഇത് അഞ്ചാം തവണയാണ് അണ്ടർ 19 വേൾഡ് കപ്പ് ഇന്ത്യ നേടുന്നത് . ഏറ്റവും തവണ ഈ കപ്പ് നേടിയതും നമ്മളാണ് .
ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി യുവ തലമുറയുടെ കയ്യിൽ ഭദ്രമാണ് എന്നാണു ഇന്ത്യയ്ക്ക് അഞ്ചാം U19 ലോക കീരീടം നേടിയതിലൂടെ മനസ്സിലാകുന്നത്. നിഷാന്ത് സന്ധു ജിയുടെ 50*, റഷീദ് 50, രാജ് ഭവ ജിയുടെ 35 റൺസ് + 5 വിക്കറ്റ്സ് എന്നിവരാണ് വിജയ ശിൽപികൾ എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.
https://www.facebook.com/Malayalivartha
























