സ്കൂള്‍ കലോത്സവത്തിനിടെ വിദ്യര്‍ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; ഒന്നര വര്‍ഷത്തിന് ശേഷം യുവാവ് അറസ്റ്റിൽ

സ്കൂള്‍ കലോത്സവത്തിനിടെ വിദ്യര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫല്‍ (32) നെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത് . ഒന്നര വര്‍ഷം മുന്‍പ് പൊന്നാനി താലൂക്കില്‍ സ്കൂള്‍ കലോത്സവം നടക്കുമ്ബോള്‍ മുഖം കഴുകാനാനെത്തിയ പെണ്‍കുട്ടിയെ കുളിമുറിയില്‍ ഒളിച്ചിരുന്ന പ്രതി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതിനിടെ പ്രതിയില്‍ നിന്നും കുതറിമാറി പെണ്‍കുട്ടി പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.
അടുത്തിടെ പെണ്‍കുട്ടിക്ക് പ്രതി മൊബൈല്‍ ദൃശ്യങ്ങള്‍ അയച്ചു നല്കി. ഇതോടെ പഠനത്തില്‍ ശ്രദ്ധ നഷ്ടപ്പെട്ട് അസ്വസ്ഥയായ കുട്ടിയെ സ്കൂള്‍ അധികൃതര്‍ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മരക്കടവ് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ സഹോദരന് ലഹരി ഉപയോഗം മൂലമാണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇയാളും ലഹരിക്കടിമയാണ് . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























