തലസ്ഥാന നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ അരുംകൊല.... പേരൂര്‍ക്കട അമ്പലംമുക്കില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി, അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തിയത് കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയില്‍, കഴുത്തില്‍ മൂന്നു ആഴമേറിയ കുത്തുകള്‍

തലസ്ഥാന നഗരത്തെ നടുക്കി പട്ടാപ്പകല്‍ പേരൂര്‍ക്കട അമ്പലംമുക്കില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. അമ്പലനഗറില്‍ ടാബ്സ് ഗ്രീന്‍ടെക് അഗ്രിക്ലിനിക്ക് അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടില്‍ വിനിതമോളാണ് (38) കൊല്ലപ്പെട്ടത്.
കഴുത്തില്‍ ആഴത്തിലുളള മൂന്ന് കുത്തുകളേറ്റിട്ടുണ്ട്. പുല്ലുവെട്ടാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികൊണ്ടാണ്മുറിവേറ്റത്. കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടത്.
പത്ത് മാസം മുമ്പാണ് വിനിത ജോലിക്ക് ചേര്‍ന്നത്. ഇന്നലെ രാവിലെ ജോലിക്കെത്തിയ ഇവര്‍ ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്നത് കണ്ടവരുണ്ട്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം . ചുറ്റും രക്തം തളം കെട്ടികിടന്നിരുന്നു.
കഴുത്തില്‍ ആഴമേറിയ മുറിവുണ്ട്. ഉച്ചയക്ക് ചെടി വാങ്ങാനെത്തിയവരാണ് മൃതദേഹം കണ്ടത് . വിളിച്ചിട്ടും പ്രതികരണം ഇല്ലാകായതോടെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. കൃഷി വകുപ്പില്‍ നിന്ന് അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ചയാളാണ് സ്ഥാപന ഉടമ നാലാഞ്ചിറ സ്വദേശി തോമസ് മാമ്മന്‍.
അച്ഛന്‍ വിജയനും അമ്മ രാഗിണിയും വിനിതയുടെ മക്കളായ അക്ഷയ് കുമാറിനും അനന്യകുമാരിക്കുമൊപ്പം എത്തി.
മകള്‍ക്ക് നാലര പവന്റെ മാലയുണ്ടായിരുന്നതായി അമ്മ പറഞ്ഞു. മൃതദേഹത്തില്‍ ഈ മാല ഉണ്ടായിരുന്നില്ല. വില്പനശാലയിലെ കളക്ഷന്‍ തുക 25,000 രൂപ ഹാന്‍ഡ് ബാഗില്‍ ഉണ്ടായിരുന്നു.
കളക്ഷന്‍ പണവുമായി വീട്ടിലേയ്ക്ക് പോകുന്ന വിനിത രാവിലെ അത് കൊണ്ടുവരുന്നതാണ് പതിവ്. ഭര്‍ത്താവ് സെന്തില്‍ കുമാര്‍ രണ്ടു വര്‍ഷം മുമ്പ് ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് നെടുമങ്ങാട് ശാന്തിതീരത്ത് സംസ്‌കരിക്കും.
"
https://www.facebook.com/Malayalivartha
























