വീണ്ടും സ്‌കൂളിലേക്ക്.... കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച സ്‌കൂളുകളും കോളജുകളും ഇന്നു വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു, രാവിലെ ക്ലാസുകള്‍ ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന രീതിയിലുള്ള ക്ലാസുകളാണ് ക്രമീകരിച്ചിട്ടുള്ളത്, കോളജുകളിലെ ബിരുദ, ബിരുദാനന്തര ക്ലാസുകളും ഇന്ന് ആരംഭിക്കും

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച സ്‌കൂളുകളും കോളജുകളും ഇന്നു വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു. സ്‌കൂളുകളില്‍ 10,11, 12 ക്ലാസുകളാണ് ഇന്ന് തുടങ്ങുന്നത്. സാധാരണ നിലയിലേപ്പോലെ രാവിലെ ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന രീതിയിലുള്ള ക്ലാസുകള്‍ ആണ് ക്രമീകരിച്ചിട്ടുള്ളത്.
കോളജുകളിലെ ബിരുദ, ബിരുദാനന്തര ക്ലാസുകളും ഇന്ന് ആരംഭിക്കും. ഒന്നു മുതല്‍ ഒന്‍പതു വരെയും ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ എന്നിവയും ഈ മാസം 14 ന് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാവും ക്ലാസുകള്‍ നടത്തുകയെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മാധ്യമങ്ങളെ അറിയിച്ചു.
സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകള്‍ മുന്‍പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശപ്രകാരം അടുത്ത ഒരാഴ്ച കൂടി ഓണ്‍ലൈനായി തുടരും. ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ 14നാണ് തുടങ്ങുക. അതിനിടെ 9 വരെയുള്ള ക്ലാസുകളും വൈകിട്ട് വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.
"
https://www.facebook.com/Malayalivartha
























