സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ദിലീപ് ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിലെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ദിലീപ് ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിലെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയും.
ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ദിലീപിനുപുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടിഎന്‍ സുരാജ്, ഡ്രൈവര്‍ കൃഷ്ണപ്രസാദ് (അപ്പു), സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹരജികളാണ് കോടതിയിലുള്ളത്.
അതേസമയം, ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട സംഭാഷണ ശകലങ്ങള്‍ നടന്‍ ദിലീപിന്റേയും സഹോദരന്‍ അനൂപിന്റേയും സഹോദരീഭര്‍ത്താവ് സൂരാജിന്റേയും തന്നെയാണോ എന്ന് പരിശോധിക്കാന്‍ ആലുവ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കി. ശബ്ദ പരിശോധനയുടെ തീയതി ക്രൈംബ്രാഞ്ച് തീരുമാനിക്കും.
ദിലീപിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരേ കണ്ണൂര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശമനുസരിച്ച് എളമക്കര പൊലീസ് സ്റ്റേഷനാണ് പ്രാഥമിക അന്വേഷണ ചുമതല.
"
https://www.facebook.com/Malayalivartha
























