Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

രമേശ് ചെന്നിത്തലയാണോ വി.ഡി. സതീശനാനോ കെ സുധാകരനാണോ കേരളത്തിലെ പ്രതിപക്ഷ നേതാവെന്ന് തിരിച്ചറിയാനാവാത്ത വിധം ഒറ്റയ്ക്കൊറ്റയ്ക്കുള്ള പ്രതികരണങ്ങള്‍ മാത്രം.... സതീശാ, ചെന്നിത്തലേ ദയനീയം പരമദയനീയം

07 FEBRUARY 2022 08:06 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

സ്വപ്നതുല്യമായ പ്രതിഷേധ സാധ്യതകള്‍ ഇത്ര പരമദയനീയമായി കളഞ്ഞുകുളിച്ച ഒരു പ്രതിപക്ഷം കേരളത്തിന്റെ ചരിത്രത്തിലുണ്ടായിയിട്ടില്ല.


മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന അധികാര ബലത്തില്‍ എം ശിവശങ്കര്‍ എന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സ്വപ്നാ സുരേഷിനും കള്ളക്കടത്ത് മാഫിയയ്ക്കും തണലായി നിലകൊണ്ടുവെന്ന സ്വപ്നാ സുരേഷിന്റെതന്നെ വെളിപ്പെടുത്തല്‍ വന്നിട്ടും പ്രതിഷേധത്തിന്റെ ജ്വാല ഉയര്‍ത്താന്‍ പ്രാപ്തിയില്ലാതെ പോയ പ്രതിപക്ഷമാണ് കേരളത്തിലേത്. 

 



പ്രതിപക്ഷനിരയിലെ ഓരോ നേതാവും ഓരോ സ്വതന്ത്രമുന്നണിയായി മാറിയിരുന്ന് ഒറ്റയ്ക്കു പ്രതികരിച്ചല്ലാതെ കോണ്‍ഗ്രസിനു തനിച്ചോ യുഡിഎഫിന് ഒറ്റയ്ക്കോ കേരളത്തെ ഇളക്കിമറിക്കാന്‍ പ്രാപ്തിയില്ലാതെ പോയിരിക്കുന്നു. രമേശ് ചെന്നിത്തലയാണോ വി.ഡി. സതീശനാനോ കെ സുധാകരനാണോ കേരളത്തിലെ പ്രതിപക്ഷ നേതാവെന്ന് തിരിച്ചറിയാനാവാത്ത വിധം ഒറ്റയ്ക്കൊറ്റയ്ക്കുള്ള പ്രതികരണങ്ങള്‍ മാത്രം. രമേശനും സതീശനും സുധാകരനും ഒരുമിച്ചിരുന്ന് സര്‍ക്കാരിനും പിണറായിക്കുമെതിരേ ആഞ്ഞടിക്കാനുള്ള ഐക്യവും ആത്മാര്‍ഥതയും
ഇല്ലാതെ പോയതാണ് കോണ്‍ഗ്രസിന്റെ ഗതികേട്. ഉള്ളതും ഇല്ലാത്തതും ഒരുപോലെയന്ന മട്ടില്‍ മുന്‍ മുഖ്യന്‍ ഉമ്മന്‍ ചാണ്ടി എവിടെയോ ശബ്ദമില്ലാതെ ക്ഷീണിതനായി കഴിയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യൂത്ത് കോണ്‍ഗ്രസിലെ വിഖ്യാത തുര്‍ക്കികളും വായ അടച്ചുപൂട്ടി മാളത്തില്‍ ഒളിച്ചതോടെ വലിയൊരു സാധ്യതയെ മുതലെടുക്കാന്‍ പറ്റാതെ പോയിരിക്കുന്നു.


പിണറായി വിജയന്റെ വിശ്വസ്തനായിരിക്കെ സര്‍വാധികാരത്തിന്റെ തണല്‍പറ്റിയാണ് എം. ശിവശങ്കര്‍ സ്വപ്നാ സുരേഷിന് ജോലിയും സുഖസൗകര്യങ്ങളും ഒരുക്കിക്കൊടുത്തത്. സ്വര്‍ണക്കള്ളക്കടത്തും തട്ടിപ്പുവെട്ടിപ്പുകളുമൊക്കെ സ്വപ്നയുടെമേല്‍ ചാരി, മാന്യതയുടെ മുഖംമൂടി അടിഞ്ഞ് ശിവശങ്കരന്‍ ആത്മകഥയെഴുതിയത് എങ്ങനെയും അധികാരത്തില്‍ തിരിച്ചെത്താനാണ്. കേവലം ഒരു സ്മാര്‍ട്ട്
ഫോണിലൂടെ സ്വപ്ന തന്നെ ചതിയില്‍പ്പെടുത്തുകയായിരുന്നുവെന്ന് ശിവശങ്കരന്‍ പുസ്തകത്തിലെഴുതിയ നിമിഷം സ്വപ്നം പുറത്തുചാടി പെണ്ണിന്റെ കരുത്തറിയിച്ചു.

 



മൂന്നു വര്‍ഷത്തെ തന്റെ ജീവിത്തിന്റെ സമൃദ്ധിയും നല്ലകാലവും ഒരുക്കിയത് ശിവശങ്കരനായിരുന്നുവെന്നും പത്താം ക്ലാസ് പാസാകാത്ത തനിക്ക് ലക്ഷങ്ങള്‍ മാസശമ്പളമുള്ള ജോലി വാങ്ങിക്കൊടുത്തത് ശിവശങ്കരനായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി. സ്വകാര്യ യാത്രകളും ഒരുമിച്ചുള്ള മദ്യപാനവും മാത്രമല്ല തന്റെ പേഴ്സണല്‍ കംപാനിയനായിരുന്നു ശിവശങ്കരനെന്ന വെളിപ്പെടുത്തല്‍. തീരുന്നില്ല, സ്വര്‍ണക്കള്ളക്കടത്തില്‍ തനിക്കു രക്ഷാമാര്‍ഗമൊരുക്കിയതും ഒളിവില്‍ പാര്‍ക്കാന്‍ വഴിയൊരുക്കിയതും തട്ടിപ്പുവെട്ടിപ്പ് കേസുകളില്‍ നിന്ന് സംരക്ഷിച്ചതുമൊക്കെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന സര്‍വാധികാരത്തിന്റെ തണലിലായിരുന്നു എന്ന് സ്വപ്ന വെളിപ്പെടുത്തിയിട്ടും കേരളത്തെ ഇളക്കിമറിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ഒറ്റപ്പെട്ട വെടിയൊച്ചകള്‍ കേട്ടതല്ലാതെ യുഡിഎഫിലെ ഘടകക്ഷികളായ കേരള കോണ്‍ഗ്രസ് ജോസഫും മുസ്ലീം ലീഗും സ്വപ്നയുടെ ആരാധകരെപ്പോലെ വായില്‍ വെള്ളമൊഴിച്ച് എവിടെയോ ഒളിഞ്ഞിരിക്കുന്നു.


കഴിഞ്ഞ പിണറായി ഭരണത്തിന്റെ അവസാന വര്‍ഷത്തില്‍ ശിവശങ്കരനും സ്വപ്നയും ഉള്‍പ്പെടുന്ന പ്രശ്നങ്ങളും സ്വര്‍ണക്കള്ളക്കടത്തും കോടിയേരി ബാലകൃഷ്ണന്റെ മകന്റെ പെണ്ണുകേസുമൊന്നും സര്‍ക്കാര്‍ വിരുദ്ധ തരംഗമാക്കി മാറ്റാന്‍ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും കഴിയാതെ പോയി. നാവില്‍ തീക്കുണ്ഠം വിതറാന്‍ കരുത്തും ധൈര്യവുമുണ്ടായിരുന്ന കോണ്‍ഗ്രസിലെ പിടി തോമസിനു മാത്രമേ അന്നും പിണറായിക്കെതിരെ സ്വര്‍ണക്കളത്തില്‍ പ്രതിരോധക്കോട്ട പണിയാന്‍ കഴിഞ്ഞിരുന്നുള്ള. പിടി തോമസിന്റെ അകാല വേര്‍പാടും നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വലിയ ആഘാതമായി മാറിയിരിക്കുന്നു.




കോണ്‍ഗ്രസ് ഈ പോക്കുപോയാല്‍ അടുത്ത കാലത്തൊന്നും പച്ചതൊടില്ല. ഒരു പ്രതിപക്ഷം എന്ന നിലയില്‍ ജനം ഇവരെയൊന്നും അംഗീകരിക്കുകയുമില്ല. സ്വപ്നയുടെ വെളിപ്പെടുത്തലുകളിലെല്ലാം പിണറായി സര്‍ക്കാരിന്റെ തണലും കരുതലും തനിക്ക് ലഭിച്ചിരുന്നതായി വ്യക്തമായിരിക്കെ സര്‍ക്കാരിരെ മുള്‍മുനയില്‍നിറുത്താനുള്ള ശേഷിയും ആള്‍ബലവുമില്ലാത്ത ഗതികേടിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് ചരമം പ്രാപിച്ചിരിക്കുന്നു.

കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി ഒരു വന്‍പരാജയമായി മാറിയതിനു പിന്നാലെ കേരളത്തിലും കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി മാറുകയാണ്. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കേരളത്തില്‍ അഞ്ചു സീറ്റുകള്‍ തികച്ചുകിട്ടാനിടയില്ലാത്ത വിധം ഈ പ്രസ്ഥാനം ചത്ത കുതിരയായി മാറിയിരിക്കുന്നു. ഗ്രൂപ്പില്ലാതെ ഒരുമിച്ചു നില്‍ക്കാനോ ഒരുമിച്ച് പ്രതികരിക്കാനോ ഒരുമിച്ചു പ്രതിഷേധിക്കാനോ ഐക്യമില്ലാത്ത നിലയിലേക്ക് കോണ്‍ഗ്രസ് അധപതിച്ചിരിക്കുന്നു. ഐക്യജനാധിപത്യ മുന്നണി എന്ന പേരു പോലും വിഡി സതീശന്‍ നയിക്കുന്ന അവശക്കൂട്ടായ്മയ്ക്ക് യോജിക്കില്ല എന്ന സ്ഥതിയിലെത്തിയിരിക്കുന്നു എന്ന് ജനം തിരിച്ചറിയുകയാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (7 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (22 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (30 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (1 hour ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (11 hours ago)

Malayali Vartha Recommends