ഒന്നാം സമ്മാനത്തോടൊപ്പം നാല് സമാശ്വാസ സമ്മാനങ്ങളും.... കോതമംഗലത്ത് ഓട്ടോഡ്രൈവറെടുത്ത അഞ്ചു ലോട്ടറിക്കും സമ്മാനം....

ഒന്നാം സമ്മാനത്തോടൊപ്പം നാല് സമാശ്വാസ സമ്മാനങ്ങളും.... കോതമംഗലത്ത് ഓട്ടോഡ്രൈവറെടുത്ത അഞ്ചു ലോട്ടറിക്കും സമ്മാനം.... കുട്ടംപുഴ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ എടുത്ത അഞ്ചു ലോട്ടറിക്കും സമ്മാനമടിച്ചു.
'കാരുണ്യ' ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷത്തിനൊപ്പം 8,000 രൂപവീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളുമാണ് നൂറേക്കര്‍ തെങ്ങുവിള ടി.ആര്‍. ഹുസൈനെ (42) തേടിയെത്തിയത്. വല്ലപ്പോഴുമാണ് ഹുസൈന്‍ ലോട്ടറി എടുക്കുന്നത്. ശനിയാഴ്ചത്തെ നറുക്കെടുപ്പില്‍ പി.ഡബ്ല്യു. 749886 നമ്പര്‍ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ഓട്ടോ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. പ്രായമായ മാതാപിതാക്കളടക്കമുള്ള ആറംഗ കുടുംബത്തിന്റെ അത്താണിയാണ് ഹുസൈന്‍. കഴിഞ്ഞ ഒക്ടോബറില്‍ മഴയില്‍ ഓടുമേഞ്ഞ വീടിന്റെ മുന്‍ഭാഗം ഇടിഞ്ഞുവീണിരുന്നു. സുഹൃത്തുക്കളുടെ സഹായത്താലാണ് താത്കാലിക പണികള്‍ തീര്‍ത്തത്.കടബാധ്യത തീര്‍ത്ത് പുതിയൊരു വീടുവെയ്ക്കുകയാണ് ഹുസൈന്റെ സ്വപ്‌നം.
കുട്ടംപുഴ പ്ലാത്തിക്കാട് രാജനില്‍ നിന്ന് വാങ്ങിയ പുന്നേക്കാട് ബി.കെ. ലോട്ടറി ഏജന്‍സിയിയുടെ ഭാഗ്യക്കുറികളാണ് സമ്മാനാര്‍ഹമായത്. കുട്ടംപുഴ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഇന്ന് ലോട്ടറി കൈമാറും.
"
https://www.facebook.com/Malayalivartha
























