ചെടികൾ നനയ്‌ക്കാനായിരുന്നു വിനിതമോൾ ഇന്നലെ കടയിലെത്തിയത്! പുല്ലുവെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികൊണ്ട് കഴുത്ത് കീറിമുറിച്ചത് മൂന്ന് തവണ! കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികൾക്കിടയിൽ കണ്ടെത്തിയ മൃതദേഹം കണ്ട് നാട്ടുകാർ അലറിവിളിച്ചു; മൃതദേഹത്തിൽ നിന്നും നഷ്ടമായത് നാലര പവന്റെ മാല! തലസ്ഥാന നഗരത്തെ നടുക്കി പട്ടാപ്പകൽ പേരൂർക്കട അമ്പലംമുക്കിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ കൊലപാതകമെന്ന് പ്രാഥമിക നിഗമനം..

വളരെ ഞെട്ടിച്ച് കൊണ്ടാണ് നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടിൽ വിനിതമോളുടെ കൊലപാതക വാർത്ത പുറത്ത് വന്നത്. പട്ടാപകൽ പേരൂർക്കട അമ്പലംമുക്കിൽ വെച്ചായിരുന്നു സംഭവം. കഴുത്തിൽ ആഴത്തിലുളള മൂന്ന് കുത്തുകളേറ്റിട്ടുണ്ട്. പുല്ലുവെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികൊണ്ടാണ്മുറിവേറ്റത്. കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികൾക്കിടയിലാണ് മൃതദേഹം കണ്ടത്. പത്ത് മാസം മുമ്പാണ് വിനിത ജോലിക്ക് ചേർന്നത്. ഇന്നലെ അവധി ആയിരുന്നെങ്കിലും ചെടികൾ നനയ്‌ക്കാൻ എത്തണമെന്ന് സ്ഥാപന ഉടമ തോമസ് മാമ്മൻ പറഞ്ഞതനുസരിച്ചാണ് എത്തിയത്. ഉച്ചയ്‌ക്ക് രണ്ട് പേർ ചെടി വാങ്ങാനെത്തിയപ്പോൾ ആരെയും കാണാത്തതിനാൽ ഉടമയെ വിളിച്ചു.
ഉടമ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ പരിസരവാസിയായ മറ്റൊരു ജീവനക്കാരിയായ സുനിതയെ പറഞ്ഞയച്ചു. സുനിതയാണ് ടാർപോളിൻ കൊണ്ട് മൂടിയ നിലയിൽ മൃതദേഹം. കൃഷി വകുപ്പിൽ നിന്ന് അസിസ്റ്റന്റ് ഡയറക്‌ടറായി വിരമിച്ചയാളാണ് സ്ഥാപന ഉടമ നാലാഞ്ചിറ സ്വദേശി തോമസ് മാമ്മൻ. അച്ഛൻ വിജയനും അമ്മ രാഗിണിയും വിനിതയുടെ മക്കളായ അക്ഷയ് കുമാറിനും അനന്യകുമാരിക്കുമൊപ്പം എത്തി. മകൾക്ക് നാലര പവന്റെ മാലയുണ്ടായിരുന്നതായി അമ്മ പറഞ്ഞു. മൃതദേഹത്തിൽ ഈ മാല ഉണ്ടായിരുന്നില്ല.
വില്പനശാലയിലെ കളക്ഷൻ തുക 25,000 രൂപ ഹാൻഡ് ബാഗിൽ ഉണ്ടായിരുന്നു. കളക്ഷൻ പണവുമായി വീട്ടിലേയ്‌ക്ക് പോകുന്ന വിനിത രാവിലെ അത് കൊണ്ടുവരുന്നതാണ് പതിവ്. പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രാഥമിക നിഗമനത്തിൽ മോഷണ സാധ്യതയും തള്ളികളഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha
























