മദ്യപാനത്തിനിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവന്‍ ചികിത്സയിലിരിക്കെ മരിച്ചു

മദ്യപാനത്തിനിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗുണ്ടാത്തലവന്‍ ചികിത്സയിലിരിക്കെ മരിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ചന്തവിളയില്‍ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ശ്രീകാര്യം പോങ്ങുംമൂട് ബാപ്പുജി നഗര്‍ രോഹിണിയില്‍ മെന്റല്‍ ദീപു എന്ന് വിളിക്കുന്ന ദീപു (39) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി സുഹൃത്തുക്കള്‍ ചേര്‍ന്നു ചന്തവിളയിലെ കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെ സംഘര്‍ഷമുണ്ടാവുകയും ദീപുവിന്റെ തലയ്ക്കു ബിയര്‍ കുപ്പികൊണ്ടും കല്ലു കൊണ്ടും അടി ഏല്‍ക്കുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ ദീപുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്നു രാവിലെയോടെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടാലിസ്റ്റില്‍ ഉള്ള ആളുമാണ് ദീപുവെന്നു പോലീസ്.
"
https://www.facebook.com/Malayalivartha
























