ആലപ്പുഴയില്‍ പിക്ക്അപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴയില്‍ ലോറി ഇടിച്ച് രണ്ടു പേര്‍ മരിച്ചു. പൊന്നാംവെളിയിലാണ് സംഭവം. പിക്ക്അപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു.
വാന്‍ ഡ്രൈവര്‍ ബിജു, നാട്ടുകാരന്‍ വാസുദേവന്‍ എന്നിവരാണ് മരിച്ചത്. ടയര്‍മാറ്റാന്‍ ബിജുവിനെ സഹായിക്കാന്‍ വന്നയാളാണ് വാസുദേവന്‍. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
അതേസമയം തൃശൂരില്‍ കിടക്ക കമ്പനിയില്‍ തീപിടിത്തം. വേലൂര്‍ ചുങ്കത്താണ് ഇന്ന് പുലര്‍ച്ചയാണ് സംഭവം. കടയിലെ നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha