കാടുപിടിച്ച് കിടന്ന സ്ഥലത്ത് മനുഷ്യന്റെ തലയോട്ടി, പ്രദേശത്ത് നിന്നും മാസങ്ങൾക്ക് മുമ്പ് കാണാതായത് രണ്ട് യുവാക്കളെ, കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും വിവരമാറിഞ്ഞ് സ്ഥലത്തേക്ക് പാഞ്ഞെത്തി, തലയോട്ടി ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും, തലയോട്ടി ശ്രദ്ധയിൽപ്പെട്ട് നാട്ടുകാരെ വിവരം അറിയിച്ചത് പ്രദേശത്ത് മുളവെട്ടാന്‍ പോയ വ്യക്തി, മഴക്കാലത്ത് ഇവിടെ നീരൊഴുക്ക് ശക്തം...!!

കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.പാലക്കാട് ചപ്പക്കാട് മൊണ്ടിപതിക്ക് മേലെ ആലാംപാറയില്‍ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് തലയോട്ടി കണ്ടെത്തിയത്. പ്രദേശത്ത് മുളവെട്ടാന്‍ പോയ ആളാണ് തലയോട്ടി കണ്ടതായി നാട്ടുകാരെ വിവരം അറിയിച്ചത്.
തുടർന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തി.വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.മഴക്കാലത്ത് ഇവിടെ നീരൊഴുക്ക് ഉണ്ടാകാറുണ്ട്. കാടുപിടിച്ചു കിടക്കുന്ന പ്രദേശത്താണ് തലയോട്ടി കിടന്നിരുന്നത്.
ചപ്പക്കാട് നിന്ന് രണ്ട് യുവാക്കളെ കാണാതായ സംഭവത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് ആയതിനാലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധനയ്‌ക്ക് എത്തി.ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ സ്റ്റീഫന്‍ എന്ന സാമുവല്‍, മുരുകേശന്‍ എന്നിവരെ 166 ദിവസം മുന്‍പാണ് കാണാതായത്. പോലീസ് ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രീയ വിദഗ്ധരും തലയോട്ടി കണ്ട സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. ഇതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനാകൂ എന്നാണ് പോലീസ് അറിയിച്ചത്.
https://www.facebook.com/Malayalivartha