മാവേലിക്കരയില്‍ യുവാവ് വീടിന് തീയിട്ടു... പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി തകര്‍ന്നു, യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

മാവേലിക്കരയില്‍ യുവാവ് വീടിന് തീയിട്ടു... പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി തകര്‍ന്നു, യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്.
കണ്ടിയൂര്‍ എബനേസര്‍ വീട്ടില്‍ വാടകയ്ക്കുതാമസിക്കുന്ന മറ്റംതെക്ക് ഈപ്പന്‍പ്പറമ്പില്‍ തെക്കേതില്‍ കെ. സാബു(46)വാണു ഇന്നലെ പുലര്‍ച്ചെ വാടകവീടിനു തീയിട്ടത്.
സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു വീടിന്റെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. വീട്ടിനുള്ളിലെ സാധനങ്ങളും കത്തിനശിച്ചു. സാബു വീട്ടില്‍ സ്ഥിരമായി ബഹളമുണ്ടാക്കുന്നതിനെ തുടര്‍ന്നു ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്കു പോയിരുന്നു.
സംഭവമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്. വീടിന്റെ ഉടമസ്ഥനു പരാതിയില്ലെന്ന് അറിയിച്ചതായി പോലീസ്.
"
https://www.facebook.com/Malayalivartha






















