വിനീതയുടെ കുടുംബത്തിന് സിപിഐഎം വക വീട് ഒരുങ്ങും, കുട്ടികളുടെ വിദ്യാഭ്യാസ ചിലവും പാർട്ടി വഹിക്കും

അമ്പലമുക്ക് കൊടും കുറ്റവാളി രാജേന്ദ്ര കൊലപ്പെടുത്തിയ നെടുമങ്ങാട് സ്വദേശിനി വിനീതയുടെ കുടുംബത്തിന് സിപിഐഎം വീട് വെച്ച് നല്‍കും. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സിപിഐഎം വഹിക്കും. സിപിഐഎം നെടുമങ്ങാട് ഏരിയാ കമ്മറ്റിയാണ് തീരുമാനം എടുത്തത്.നേതാക്കള്‍ വീട്ടിലെത്തി തീരുമാനം അറിയിക്കുമെന്നാണ് വിവരം.
നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ ഞായറാഴ്ച ഉച്ചയോടെയാണ് അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം കടയില്‍ നിന്ന് ഇറങ്ങിപ്പോയ ആളായിരിക്കാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പ്രത്യേകാന്വേഷണ സംഘം അന്വേഷണം നടത്തുകയായിരുന്നു. സംഭവ ദിവസം പ്രതി രാജേന്ദ്രന് ലിഫ്റ്റ് കൊടുത്ത സ്‌കൂട്ടര്‍ ഡ്രൈവര്‍, പേരൂര്‍ക്കടയിലെ ഓട്ടോ ഡ്രൈവര്‍ എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha























