പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുത്ത് യുവാവ്...! വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു, ഇരുപത്തിയേഴുകാരൻ പിടിയിൽ..!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.ആലങ്ങാട് കൊടുവഴങ്ങ കൂട്ടുപുരയ്ക്കല്‍ വീട്ടില്‍ ശ്രീജിത്ത് (27)നെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് ബിനാനിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. സുനിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha