സൈജു ചില്ലറക്കാരനല്ല! നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്ശകന്; ഫോണില്‍ പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും! വലയിലാക്കുന്ന പെൺ കുട്ടികളുടെ കുളിമുറിദൃശ്യങ്ങൾ രഹസ്യമായി പകർത്തും...അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ..പീഡന ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സൈജുവും അഞ്ജലിയും;ഞെട്ടിക്കുന്ന വിവരങ്ങൾ

സൈജു ചില്ലറക്കാരനല്ല! നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്ശകന്; സാമ്പത്തിക തട്ടിപ്പിലും അറസ്റ്റ്; ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി...ഫോണില്‍ യുവതികളുടെയും പെൺകുട്ടികളുടെയും നിരവധി ചിത്രങ്ങളും വീഡിയോകളും !വലയിലാക്കുന്ന പെൺ കുട്ടികളുടെ കുളിമുറിദൃശ്യങ്ങൾ രഹസ്യമായി പകർത്തും...അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം .. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സൈജുവും അഞ്ജലിയും...
പോക്സോ കേസില്‍ റോയിയുടെ കൂട്ടുപ്രതിയായ സൈജുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ..സൈജുവിന്റെ ഫോൺ പേരിശോധിച്ചപ്പോൾ അഞ്ജലിയുടേതുൾപ്പടെ നിരവധി പെൺകുട്ടികളുടെ ഫോട്ടോകൾ .. സൈജുവിന്റെ ഫോണില്‍നിന്ന് പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങളും വീഡിയോകളും ലഭിച്ചിട്ടുണ്ട്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശി അഞ്ജലി ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചുവെന്ന് സൈജു മൊഴി നല്‍കിയതായാണ് സൂചന.
കോഴിക്കോട് സ്വദേശിയായ അമ്മയും മകളുമാണ് റോയിക്കെതിരേ പീഡന പരാതിയുമായി ഫോര്‍ട്ടുകൊച്ചി പോലീസിനെ സമീപിച്ചത്. ഡിജെ പാർട്ടിക്കിടെ ഹോട്ടലിൽ വച്ച് ഹോട്ടൽ ഉടമ റോയി വയലാട്ട് പ്രായ പൂർത്തിയാകാത്ത മകളെ കയറിപ്പിടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി. പാർട്ടിക്കിടെ റോയി തന്നെയും മകളെയും ഉപദ്രവിച്ചെന്നും ഒടുവിൽ തങ്ങൾ ഇരുവരും ഹോട്ടലിൽ നിന്നും ഇറങ്ങിയോടുകയായിരുന്നെന്നും യുവതി പരാതിപ്പെട്ടിരുന്നു.. .
ഫാഷൻ രംഗത്തു തൊഴിൽ വാഗ്ദാനം ചെയ്ത് അഞ്ജലിയാണ് കൊച്ചിയിലെത്തിച്ചതെന്നും ഇവർ പരാതിയിൽ പറയുന്നു. സംഭവം പുറത്തു പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ കുളിമുറി ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഈ കേസില്‍ റോയിക്കെതിരേ പോലീസ് പോക്സോ കേസ് ചുമത്തിയിരുന്നു.
സൈജുവും അഞ്ജലിയും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിപ്പെട്ടാല്‍ ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
അതേസമയം റോയിയേയും അഞ്ജലിയെയും ഉടന്‍ ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. അതേസമയം കേസില്‍ റോയിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ബുധനാഴ്ച വരെ ഇയാളുടെ അറസ്റ്റ് പാടില്ലെന്നാണ് കോടതി ഉത്തരവ്.
മോഡലുകളുടെ മരണത്തിൽ ജാമ്യത്തിൽ ഇറങ്ങിയ റോയ് വയലാട്ട് കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയിരുന്നില്ല. കോവിഡ് ആയതിനാൽ വരാനാകില്ലെന്നായിരുന്നു റോയിയുടെ വിശദീകരണം. നാളെയും ഹാജരായില്ലെങ്കിൽ ഇക്കാര്യം കോടതിയെ അറിയിക്കും. ബുധനാഴ്ച ആണ് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുക.
താന്‍ നിരപരാധിയാണെന്നുംതന്നെ തകര്‍ക്കാനുള്ള ചിലരുടെ നീക്കമാണ് ഈ പരാതിയെന്നും അഞ്ജലി സമൂഹമാധ്യമങ്ങളിലൂടെ ആരോപിക്കുകയുണ്ടായി. പീഡന കേസ് കെട്ടിച്ചമച്ചതാണെന്നും സാമ്പത്തിക പ്രശ്നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ആണ് അഞ്ജലി ആരോപിക്കുന്നത് .
അതേസമയം പ്രതികളായ റോയിക്കും, സൈജുവിനും അഞ്ജലിക്കുമെതിരേ സമാനപരാതികളുമായി കൂടതല്‍ പെണ്‍കുട്ടികള്‍ എത്തിയതായി അറിയുന്നു. ഇരകളായ ഒമ്പതുപേർ ഇതിനകം രഹസ്യമൊഴി നൽകിയതായാണ് വിവരം. ഹോട്ടലിൽവെച്ച് റോയിയിൽനിന്ന് ഉൾപ്പെടെ ദുരനുഭവം നേരിട്ട യുവതികളാണ് പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്
കൂടുതൽപേരെ പ്രതികൾ ഇരകളാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്തിന്റെ പശ്ചാത്തലത്തിൽ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു . മോഡലുകളുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഈ കേസുകളും അന്വേഷിക്കുന്നത്. കോടതിയിൽ പ്രതികൾ നൽകിയ മുൻകൂർ ജ്യാമാപേക്ഷ ശക്തമായി എതിർക്കുമെന്ന് പൊലീസ് അറിയിച്ചു
https://www.facebook.com/Malayalivartha