സിപിഎം കുടില്‍വ്യവസായം പോലെ ബോംബ് നിര്‍മാണം കൊണ്ടുനടക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണ് കണ്ണൂരിലെ സംഭവം; ഭരണകക്ഷിയെ തൊടാന്‍ പോലീസിനു ഭയമാണ്; സിപിഎം കേന്ദ്രങ്ങളില്‍ വ്യാപമായി ബോംബ് നിര്‍മാണം നടക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്

കണ്ണൂരില്‍ സിപിഎം കേന്ദ്രങ്ങളില്‍ വ്യാപമായി ബോംബ് നിര്‍മാണം നടക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. സിപിഎം കുടില്‍വ്യവസായം പോലെ ബോംബ് നിര്‍മാണം കൊണ്ടുനടക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണ് കല്യാണവീട്ടില്‍ നടന്ന ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ പ്രത്യേകിച്ചും കോണ്‍ഗ്രസുകാരെ കൊല്ലാന്‍ ബോംബ് ഉള്‍പ്പെടെയുള്ള എല്ലാവിധ മാരകായുധങ്ങളും സിപിഎമ്മിനുണ്ടെന്നും സുധാകരന് ആരോപിച്ചു. കണ്ണൂരിലെ ബോംബ് നിര്‍മാണങ്ങള്‍ പോലീസിന്റെ കണ്‍വെട്ടത്തിലാണ് നടക്കുന്നത്. എന്നാല്‍ ഭരണകക്ഷിയെ തൊടാന്‍ പോലീസിനു ഭയമാണ്.
മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നാടായ കണ്ണൂരില്‍ അവര്‍ അറിയാതെ ഇല പോലും അനങ്ങില്ല. അക്രമണം നടത്തുന്നതിന് സിപിഎം എത്രത്തോളം ആസൂത്രിതമാണെന്നും അത് തടയുന്നതില്‍ പോലീസ് എത്ര നിഷ്ക്രിയമാണെന്നും തെളിയിക്കുന്നതാണ് കണ്ണൂരിലെ സംഭവമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha