ഭാര്യ പിണങ്ങി പിരിഞ്ഞു!! യുവാവ് കാറിലിരുന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു, കാർ പൂർണമായും കത്തിനശിച്ചു

ഭാര്യ താമസിക്കുന്ന വീട്ടിലെത്തി കാറിലിരുന്ന് ഭര്‍ത്താവ് ദേഹത്ത് തീ കൊളുത്തി. കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം. കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബു (65) ആണ് സ്വയം തീ കൊളുത്തിയത്.
ബാബുവിന്റെ ഭാര്യ കുറെ നാളുകളായി പിണങ്ങി പിരിഞ്ഞ് കോട്ടപ്പടിയിലുള്ള സഹോദരന്റെ വീട്ടിലായിരുന്നു താമസം. ഉച്ചക്ക് ഒരു മണിയോടെ ഇവിടെയെത്തിയ ബാബു കാറിനുള്ളില്‍ വച്ച് സ്വയം തീകൊളുത്തുകയായിരുന്നു.
തീ പടര്‍ന്നതോടെ ഇയാള്‍ കാറിന് പുറത്തിറങ്ങി. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്. സാരമായി പൊള്ളലേറ്റ ബാബുവിനെ കോട്ടപ്പടി പൊലീസെത്തി കോതമംഗലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ പൂര്‍ണ്ണമായും നശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























