Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സിഐടിയുക്കാര്‍ ഭരണത്തിന്റെ തണത്തില്‍ നിയമം കൈയിലെടുക്കുകയാണ്; മുഖ്യമന്ത്രി വിദേശത്ത് പോയി നിക്ഷേപകരെ ക്ഷണിക്കുമ്പോള്‍ സിപിഎം കേരളത്തിലുള്ള സംരഭകരെ അടിച്ചോടിക്കുന്നു; തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സായാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

14 FEBRUARY 2022 09:08 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി വിദേശത്ത് പോയി നിക്ഷേപകരെ ക്ഷണിക്കുമ്പോള്‍ സിപിഎം കേരളത്തിലുള്ള സംരഭകരെ അടിച്ചോടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കണ്ണൂര്‍ മാതമംഗലത്ത് സിഐടിയു ഊരുവിലക്കിനെ തുടര്‍ന്ന് സംരഭകന് വ്യാപാരസ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ഭീകരത തെളിയിക്കുന്ന സംഭവമാണ്. തങ്ങള്‍ വിലക്കിയ കടയില്‍ നിന്ന് സാധനം വാങ്ങിയ ഉപഭോക്താവിനെ അടിച്ചോടിച്ച സിഐടിയുക്കാര്‍ ഭരണത്തിന്റെ തണത്തില്‍ നിയമം കൈയിലെടുക്കുകയാണ്.

വ്യവസായമോ കച്ചവടമോ തുടങ്ങാന്‍ സാധ്യമാകാത്ത തരത്തില്‍ കേരളത്തെ മാറ്റിയവരാണ് യുപിയേയും മറ്റ് സംസ്ഥാനങ്ങളെയും അപമാനിക്കുന്നത്. കേരളത്തില്‍ എന്തുകൊണ്ട് നിക്ഷേപകര്‍ വരുന്നില്ലെന്നതിന് പാഴൂര്‍ പടിപ്പുര വരെ പോവേണ്ടതില്ല. നിലവില്‍ സംസ്ഥാനത്തുള്ള നിക്ഷേപകര്‍ക്ക് സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും സംരക്ഷണം കൊടുക്കുകയാണ് പിണറായി വിജയന്‍ ആദ്യം ചെയ്യേണ്ടതെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

സിഐടിയു ഗുണ്ടകള്‍ ഉപഭോക്താവിനെ മര്‍ദ്ദിച്ചിട്ടും പൊലീസ് കാഴ്ചക്കാരായി ഇരിക്കുകയാണ്. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ് സിഐടിയു. തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. നോക്കുകൂലിക്കെതിരെ ഒരു നടപടിയുമെടുക്കാത്ത ഇടത് സര്‍ക്കാര്‍ കേരളത്തിലെ വ്യാവസായിക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുന്നതില്‍ ആനന്ദം കാണുകയാണ്. നിക്ഷേപകരെ പരിഗണിക്കുന്ന കാര്യത്തില്‍ പിണറായി വിജയന്‍ യോഗി ആദിത്യനാഥിനെ മാതൃകയാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (7 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (14 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (24 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (39 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

Malayali Vartha Recommends