ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചു; മലപ്പുറത്ത് ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി ക്ഷേത്ര ഭാരവാഹികള്‍; ഇത് മതസൗഹാര്‍ദത്തിന്റെ മാതൃക

മലപ്പുറത്ത് മുസ്ലിം സഹോദരന്റെ മരണത്തില്‍ അനുശോചിച്ച് ഉത്സാവാഘോഷങ്ങള്‍ നിര്‍ത്തി ക്ഷേത്ര ഭരണ സമിതി. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ ആഘോഷമാണ് മുസ്ലിം കാരണവരായ ചെറാട്ടില്‍ ഹൈദരിന്റെ മരണത്തോടെ ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കിയത്.
ഉത്സത്തിന്റെ ചടങ്ങുകള്‍ മാത്രം നടത്തി. പതിവു പോലെ ഇക്കുറിയും ബാന്‍ഡുകളും ശിങ്കാരിമേളങ്ങളും കലാരൂപങ്ങളുമൊക്കെയായി ഒട്ടേറെ വരവുകള്‍ ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഇതെല്ലാം ഒഴിവാക്കി. ഹൈദറിന്റെ മയ്യത്ത് നമസ്‌കാരത്തില്‍ ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha























